കാസര്‍കോട്: പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ പ്രതിജ്ഞയെടുത്ത് ആയൂര്‍വേദ ആസ്പത്രിയും ലയണ്‍സ് ക്ലബ്ബും. വലിച്ചെറിയല്‍ സംസ്ക്കാരത്തില്‍ നിന്ന് വിട്ടുനിന്ന് പ്ലാസ്റ്റിക്ക് മാലിന്യത്തിനെതിരെ കാസര്‍കോട് വിദ്യാനഗര്‍ ലയണ്‍സ് ക്ലബ്ബും കാസര്‍കോട് ആയുര്‍വേദ ആസ്പത്രിയും കൈകോര്‍ത്തു. ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് പ്രൊഫ. വി. ഗോപിനാഥന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
അണങ്കൂര്‍ ആയുര്‍വേദ ആസ്പത്രി പരിസരത്ത് ഔഷധ ചെടികള്‍ നട്ടുപിടിപ്പിക്കുന്ന പരിപാടി മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ് മഹേഷ് ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ജു രാമചന്ദ്രന് പി, ഡോ. യിന്‍സി ഗാര്‍ഗി, നഴ്സുമാരായ സീമ, നിസരി, ലയണ്‍സ് സെക്രട്ടറി ടി.കെ. വിജയകുമാര്‍, എഞ്ചിനീയര്‍ സജി മാത്യു, ആനന്ദന്, മാത്യു മാസ്റ്റര്‍, സാലിയമ്മ ജോസഫ്, ജോര്‍ജ് സംസാരിച്ചു.