ഫ്രീകിക്ക് അനുവദിക്കാത്തതിനെ തുടര്‍ന്ന് ബ്രസീല്‍ ഫുട്‌ബോള്‍ താരം തലയ്ക്ക് ചവിട്ടി; റഫറിയുടെ ബോധം പോയി; താരത്തിനെതിരെ വധശ്രമത്തിന് കേസ്
സാവോ പോളോ: ഫ്രീകിക്ക് അനുവദിക്കാത്തതിനെ തുടര്‍ന്ന് ബ്രസീല്‍ ഫുട്‌ബോള്‍ താരം റഫറിയുടെ തലയ്ക്ക് ചവിട്ടി. ചവിട്ടേറ്റ് റഫറിയുടെ ബോധം പോയി. സംഭവത്തില്‍ സാവേപോളോ ഡി റിയോ ഗ്രാന്‍ഡെ ഫുട്ബോള്‍ താരമായ വില്ല്യം റിബേരിയോക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ക്ലബ് കരാര്‍ റദ്ദാക്കുകയും ചെയ്തു. സവോപോളോക്ക് ഫ്രീകിക്ക് നല്‍കാന്‍ വിസമ്മതിച്ചതിന് ഗ്രൗണ്ടില്‍ വീണുകിടന്ന റഫറി റോഡിഗ്രോ ക്രിവെല്ലാരോയെ താരം ചവിട്ടി ബോധരഹിതനാക്കുകയായിരുന്നു. തിങ്കളാഴ്ച രണ്ടാം ഡിവിഷന്‍ ടീമുകളായ സാവേപോളോ ഡി റിയോ ഗ്രാന്‍ഡെയും ഗുറാനി ഡെ വെനേസിയോ ഐറെസും തമ്മില്‍ […]

സാവോ പോളോ: ഫ്രീകിക്ക് അനുവദിക്കാത്തതിനെ തുടര്‍ന്ന് ബ്രസീല്‍ ഫുട്‌ബോള്‍ താരം റഫറിയുടെ തലയ്ക്ക് ചവിട്ടി. ചവിട്ടേറ്റ് റഫറിയുടെ ബോധം പോയി. സംഭവത്തില്‍ സാവേപോളോ ഡി റിയോ ഗ്രാന്‍ഡെ ഫുട്ബോള്‍ താരമായ വില്ല്യം റിബേരിയോക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ക്ലബ് കരാര്‍ റദ്ദാക്കുകയും ചെയ്തു.
സവോപോളോക്ക് ഫ്രീകിക്ക് നല്‍കാന്‍ വിസമ്മതിച്ചതിന് ഗ്രൗണ്ടില്‍ വീണുകിടന്ന റഫറി റോഡിഗ്രോ ക്രിവെല്ലാരോയെ താരം ചവിട്ടി ബോധരഹിതനാക്കുകയായിരുന്നു. തിങ്കളാഴ്ച രണ്ടാം ഡിവിഷന്‍ ടീമുകളായ സാവേപോളോ ഡി റിയോ ഗ്രാന്‍ഡെയും ഗുറാനി ഡെ വെനേസിയോ ഐറെസും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് സംഭവം.
സംഭവത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെക്കുകയും റഫറിയെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. റിബേരിയോയെ സ്റ്റേഡിയത്തില്‍ നിന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ റഫറിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. താരത്തിന്റെ ആക്രമണം ക്രൂരവും ശക്തിയേറിയതുമായിരുന്നെന്ന് പോലീസ് ഉദ്യോഗസ്ഥനായ വിനീഷ്യസ് അസ്സുനോ പറഞ്ഞു.
നിര്‍ത്തിവെച്ച മത്സരം അടുത്ത ചൊവ്വാഴ്ച നടക്കും. സംഭവത്തില്‍ ഖേദിക്കുന്നതായും പ്രതിയായ താരവുമായുള്ള കരാര്‍ റദ്ദാക്കിയതായും സാവോപോളോ ക്ലബ് അറിയിച്ചു. ക്ലബ് 123ാം വാര്‍ഷികം ആഘോഷിച്ച ദിവസത്തിലായിരുന്നു നാണക്കേടുണ്ടാക്കിയ സംഭവം നടന്നത്.