'വിമാനം റോഡില്‍'; മുട്ടത്ത് ഒന്നര മണിക്കൂറോളം ഗതാഗതം മുടങ്ങി
ബന്തിയോട്: വിമാനത്തിന്റെ ഒരു ഭാഗവുമായി കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സര്‍വീസ് റോഡില്‍ കുടുങ്ങി. ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഷിറിയ മുട്ടത്താണ് സംഭവം. കര്‍ണാടക ഭാഗത്ത് നിന്ന് വരികയായിരുന്ന, 40ലധികം ചക്രങ്ങളുള്ള കണ്ടെയ്‌നര്‍ ലോറിയാണ് സര്‍വീസ് റോഡിലെ വളവില്‍ കുടുങ്ങിയത്. ലോറിക്ക് ഏതാണ്ട് മൂന്ന് ലോറികളുടെ നീളമുണ്ട്. വളവ് തിരിക്കാന്‍ കഴിയാതെ ലോറി റോഡില്‍ കുടുങ്ങുകയായിരുന്നു. കുമ്പള പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചതും ലോറി […]

ബന്തിയോട്: വിമാനത്തിന്റെ ഒരു ഭാഗവുമായി കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സര്‍വീസ് റോഡില്‍ കുടുങ്ങി. ഒന്നര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഷിറിയ മുട്ടത്താണ് സംഭവം. കര്‍ണാടക ഭാഗത്ത് നിന്ന് വരികയായിരുന്ന, 40ലധികം ചക്രങ്ങളുള്ള കണ്ടെയ്‌നര്‍ ലോറിയാണ് സര്‍വീസ് റോഡിലെ വളവില്‍ കുടുങ്ങിയത്. ലോറിക്ക് ഏതാണ്ട് മൂന്ന് ലോറികളുടെ നീളമുണ്ട്. വളവ് തിരിക്കാന്‍ കഴിയാതെ ലോറി റോഡില്‍ കുടുങ്ങുകയായിരുന്നു. കുമ്പള പൊലീസും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചതും ലോറി അവിടെ നിന്ന് മാറ്റിയതും. ഇത്രയും വലിയ ഉപകരണങ്ങള്‍ കയറ്റി വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഉണ്ടായില്ലെന്നും ബന്ധപ്പെട്ടവരെ മുന്‍കൂട്ടി വിവരം അറിയിച്ചില്ലെന്നും പറയുന്നു. വിമാനഭാഗം എവിടേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തതയില്ല. കൊച്ചിയിലെത്തിക്കാനാണ് തങ്ങളോട് പറഞ്ഞതെന്നാണ് കണ്ടെയ്‌നര്‍ ലോറിയിലെ ഡ്രൈവര്‍മാര്‍ പറയുന്നത്.