ബന്ധുക്കള്‍ക്ക് മെഡിക്കല്‍ ഷോപ്പ് പോലുമില്ല; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.കെ ശ്രീമതി പി.ടി.തോമസ് എംഎല്‍എയ്‌ക്കെതിരെ വക്കീല്‍ നോട്ടീസയച്ചു

കണ്ണൂര്‍: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗവും മുന്‍ എം.പിയുമായ പി.കെ ശ്രീമതി പി.ടി.തോമസ് എംഎല്‍എയ്‌ക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. ബന്ധുവിന്റെ കമ്പനി സംസ്ഥാനത്ത് കൃത്രിമ ഓക്‌സിജന്‍ ക്ഷാമമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണത്തിലാണ് നോട്ടീസ് അയച്ചത്. ശ്രീമതിയുടെ ബന്ധുവിന്റെ കമ്പനി ഓക്‌സിജന്‍ ക്ഷാമമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു പി.ടി. തോമസിന്റെ ആരോപണം. അതേസമയം ഇത് പച്ചക്കള്ളമാണെന്നും തന്റെ ബന്ധുക്കള്‍ക്ക് മെഡിക്കല്‍ ഷോപ്പ് പോലുമില്ലെന്നും ശ്രീമതി നോട്ടിസില്‍ പറഞ്ഞു. അപകീര്ത്തികരമായ പരാമര്‍ശം പിന്വലിച്ച് മാപ്പുപറയുകയും ഒരു കോടി […]

കണ്ണൂര്‍: ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗവും മുന്‍ എം.പിയുമായ പി.കെ ശ്രീമതി പി.ടി.തോമസ് എംഎല്‍എയ്‌ക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. ബന്ധുവിന്റെ കമ്പനി സംസ്ഥാനത്ത് കൃത്രിമ ഓക്‌സിജന്‍ ക്ഷാമമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണത്തിലാണ് നോട്ടീസ് അയച്ചത്. ശ്രീമതിയുടെ ബന്ധുവിന്റെ കമ്പനി ഓക്‌സിജന്‍ ക്ഷാമമുണ്ടാക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു പി.ടി. തോമസിന്റെ ആരോപണം.

അതേസമയം ഇത് പച്ചക്കള്ളമാണെന്നും തന്റെ ബന്ധുക്കള്‍ക്ക് മെഡിക്കല്‍ ഷോപ്പ് പോലുമില്ലെന്നും ശ്രീമതി നോട്ടിസില്‍ പറഞ്ഞു. അപകീര്ത്തികരമായ പരാമര്‍ശം പിന്വലിച്ച് മാപ്പുപറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും വേണമെന്നാണ് ശ്രീമതിയുടെ ആവശ്യം.

Related Articles
Next Story
Share it