വനിതാ കമ്മീഷന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്തണമെന്ന് പി കെ ശ്രീമതി

കൊല്ലം: പരാതിക്കാരിയോട് മോശമായി പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നടപടിയില്‍ പ്രതികരണവുമായി സിപിഎം നേതാവ് പി.കെ ശ്രീമതി. വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ അത് തിരുത്തണമെന്ന് ശ്രീമതി ആവശ്യപ്പെട്ടു. 'മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും വിശദീകരണം നല്‍കണം. ഒരു പൊതുപ്രവര്‍ത്തക കേരളത്തിലെ എല്ലാവരോടും സ്നേഹത്തോടും സാഹോദര്യത്തോടും പെരുമാറണം. എന്താണ് ഉണ്ടായിട്ടുള്ളതെന്ന് പരിശോധിക്കും. പ്രശ്നം ഉണ്ടെങ്കില്‍ അവരുശട ശ്രദ്ധയില്‍പ്പെടുത്തുമെന്നും പി.കെ ശ്രീമതി വ്യക്തമാക്കി. 'മാറണം മനോഭാവം സ്ത്രീകളോട്' എന്ന പേരില്‍ 26 […]

കൊല്ലം: പരാതിക്കാരിയോട് മോശമായി പ്രതികരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ നടപടിയില്‍ പ്രതികരണവുമായി സിപിഎം നേതാവ് പി.കെ ശ്രീമതി. വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അവര്‍ അത് തിരുത്തണമെന്ന് ശ്രീമതി ആവശ്യപ്പെട്ടു.

'മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും വിശദീകരണം നല്‍കണം. ഒരു പൊതുപ്രവര്‍ത്തക കേരളത്തിലെ എല്ലാവരോടും സ്നേഹത്തോടും സാഹോദര്യത്തോടും പെരുമാറണം. എന്താണ് ഉണ്ടായിട്ടുള്ളതെന്ന് പരിശോധിക്കും. പ്രശ്നം ഉണ്ടെങ്കില്‍ അവരുശട ശ്രദ്ധയില്‍പ്പെടുത്തുമെന്നും പി.കെ ശ്രീമതി വ്യക്തമാക്കി. 'മാറണം മനോഭാവം സ്ത്രീകളോട്' എന്ന പേരില്‍ 26 മുതല്‍ ക്യാംപെയിന്‍ സംഘടിപ്പിക്കുമെന്നും പുരുഷ കേന്ദ്രീകൃതമായി തുടരുന്ന കല്യാണ വ്യവസ്ഥിതികളില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്നും പി.കെ ശ്രീമതി പറഞ്ഞു.

ചാനല്‍ പരിപാടിക്കിടെയാണ് പരാതിക്കാരിയോട് ജോസഫൈന്‍ മോശമായി പെരുമാറിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ അവര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Related Articles
Next Story
Share it