ലീഗിനെ ക്ഷണിക്കാന്‍ മാത്രം കേരളത്തിലെ ബിജെപി വളര്‍ന്നിട്ടുണ്ടോ? കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും മറുപടിയുമായി പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലീഗിനെ ബിജെപിയിലേക്ക് ക്ഷണിച്ച കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയെയാണ് നിങ്ങള്‍ക്ക് ക്ഷണിക്കാന്‍ നല്ലത്. അവരാണിപ്പോള്‍ ബി.ജെ.പിയുടെ ഭാഷയില്‍ സംസാരിക്കുന്നത്. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിജയയാത്രയുടെ തൃശൂരിലെ വേദിയില്‍ വെച്ച് ശോഭ സുരേന്ദ്രനാണ് ആദ്യം ലീഗിനെ ബിജെപിയിലേക്ക് ക്ഷണിച്ചത്. നരേന്ദ്ര മോദിയെ നേതാവായി അംഗീകരിച്ചാല്‍ ലീഗിനെ സ്വീകരിക്കാന്‍ തയ്യാറാണെന്നായിരുന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. നയം […]

മലപ്പുറം: ലീഗിനെ ബിജെപിയിലേക്ക് ക്ഷണിച്ച കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും മറുപടിയുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ലീഗിനെ ക്ഷണിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയെയാണ് നിങ്ങള്‍ക്ക് ക്ഷണിക്കാന്‍ നല്ലത്. അവരാണിപ്പോള്‍ ബി.ജെ.പിയുടെ ഭാഷയില്‍ സംസാരിക്കുന്നത്. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വിജയയാത്രയുടെ തൃശൂരിലെ വേദിയില്‍ വെച്ച് ശോഭ സുരേന്ദ്രനാണ് ആദ്യം ലീഗിനെ ബിജെപിയിലേക്ക് ക്ഷണിച്ചത്. നരേന്ദ്ര മോദിയെ നേതാവായി അംഗീകരിച്ചാല്‍ ലീഗിനെ സ്വീകരിക്കാന്‍ തയ്യാറാണെന്നായിരുന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. നയം മാറ്റിയാല്‍ കുഞ്ഞാലിക്കുട്ടിയേയും പാണക്കാട് തങ്ങളേയും സ്വാഗതം ചെയ്യുമെന്നും അവര്‍ പറഞ്ഞിരുന്നു. നേരത്തെയും അവര്‍ ഇതേ കാര്യം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും അതിനെ നന്നാക്കാന്‍ കഴിയില്ലെന്നും അതേ വേദിയില്‍ വെച്ച് കെ. സുരേന്ദ്രന്‍ പ്രതികരിച്ചതോടെ ലീഗിന്റെ കാര്യത്തില്‍ ബിജെപിയില്‍ ഭിന്നസ്വരമെന്ന വാര്‍ത്തകള്‍ വന്നു. പിന്നീട് ലീഗിനെ ക്ഷണിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്ന വിശദീകരണവുമായി കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു.

Related Articles
Next Story
Share it