കോവിഡ് പ്രതിരോധം: കേന്ദ്രത്തെ വിമര്‍ശിച്ചും സംസ്ഥാനസര്‍ക്കാരിനെ പിന്തുണച്ചും പി കെ കുഞ്ഞാലിക്കുട്ടി; വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കാന്‍ ആഹ്വാനം
തിരുവനന്തപുരം: കോവിഡ് വാകസിനേഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വാക്‌സിന്‍ ചലഞ്ചിിന് പിന്തുണയുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് മുസ്ലിം ലീഗിന്റെയും പ്രതിപക്ഷത്തിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്നും കുഞ്ഞാലിക്കുട്ടി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുഫണ്ടാണ്. അതിലേക്ക് ആര്‍ക്കുവേണമെങ്കിലും സംഭാവന ചെയ്യാം. അതിലാര്‍ക്കും എതിര്‍പ്പില്ല. നാളെ വേറൊരു മുഖ്യമന്ത്രി വന്നാല്‍ ആ ഫണ്ട് ആ മുഖ്യമന്ത്രിയുടേതാണ്. മുഖ്യമന്ത്രിയും സര്‍ക്കാറും […]

തിരുവനന്തപുരം: കോവിഡ് വാകസിനേഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വാക്‌സിന്‍ ചലഞ്ചിിന് പിന്തുണയുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് മുസ്ലിം ലീഗിന്റെയും പ്രതിപക്ഷത്തിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന ചെയ്യണമെന്നും കുഞ്ഞാലിക്കുട്ടി അഭ്യര്‍ത്ഥിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുഫണ്ടാണ്. അതിലേക്ക് ആര്‍ക്കുവേണമെങ്കിലും സംഭാവന ചെയ്യാം. അതിലാര്‍ക്കും എതിര്‍പ്പില്ല. നാളെ വേറൊരു മുഖ്യമന്ത്രി വന്നാല്‍ ആ ഫണ്ട് ആ മുഖ്യമന്ത്രിയുടേതാണ്. മുഖ്യമന്ത്രിയും സര്‍ക്കാറും എടുക്കുന്ന ഇനിഷ്യേറ്റീവിന് പ്രതിപക്ഷം പൊതുവില്‍ പിന്തുണ കൊടുക്കും. അതാണ് ഞങ്ങളുടെ തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പേരെടുക്കലിനാണ് ആദ്യ ഘട്ടത്തില്‍ ശ്രമിച്ചത്. അവനവന്റെ പൗരന്മാരെ നോക്കിയിട്ടല്ലേ പേരെടുക്കല്‍. മറ്റുരാജ്യങ്ങള്‍ ആദ്യം നോക്കിയത് അവരവരുടെ കാര്യമാണ്. അങ്ങനെ വാക്സിന്‍ പരമാവധി തങ്ങളുടെ രാജ്യത്ത് ലഭ്യമാക്കാനാണ് അവര്‍ ശ്രദ്ധിച്ചത്. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച പറ്റി. അതിന്റെ പരിണിതഫലമാണ് ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.