പിങ്കത്തോണ്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിശോധന: ലയണ്‍സ് റാലി സംഘടിപ്പിച്ചു

കാസര്‍കോട്: അന്തര്‍ദേശീയ തലത്തില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ലയണ്‍സ് ഇന്റര്‍നാഷനല്‍ 318 ഇയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരത്തില്‍ സംഘടിപ്പിച്ച പിങ്കത്തോണ്‍ റാലി ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ ഫ്‌ളാഗ് ഓഫ് ചെയ്തു. നിരവധി പേര്‍ റാലിയില്‍ അണിനിരന്നു.ഹോട്ടല്‍ സിറ്റി ടവറിന് മുന്നില്‍ നിന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച റാലിയില്‍ റീജിയന്‍ ഒന്ന് സോണിലെ വിദ്യാനഗര്‍, കാസര്‍കോട്, ചന്ദ്രഗിരി, ഉപ്പള, മഞ്ചേശ്വരം ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് പുറമെ കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എസ്.പി.സി, […]

കാസര്‍കോട്: അന്തര്‍ദേശീയ തലത്തില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ലയണ്‍സ് ഇന്റര്‍നാഷനല്‍ 318 ഇയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് നഗരത്തില്‍ സംഘടിപ്പിച്ച പിങ്കത്തോണ്‍ റാലി ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ ഫ്‌ളാഗ് ഓഫ് ചെയ്തു. നിരവധി പേര്‍ റാലിയില്‍ അണിനിരന്നു.
ഹോട്ടല്‍ സിറ്റി ടവറിന് മുന്നില്‍ നിന്ന് രാവിലെ 8 മണിക്ക് ആരംഭിച്ച റാലിയില്‍ റീജിയന്‍ ഒന്ന് സോണിലെ വിദ്യാനഗര്‍, കാസര്‍കോട്, ചന്ദ്രഗിരി, ഉപ്പള, മഞ്ചേശ്വരം ലയണ്‍സ് ക്ലബ്ബ് അംഗങ്ങള്‍ക്ക് പുറമെ കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എസ്.പി.സി, കാസര്‍കോട് ഗവ. കോളേജ് എന്‍.എസ്.എസ്, എന്‍.സി.സി, മാലിക് ദീനാര്‍ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍, ത്രിവേണി കോളേജ് വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ അടക്കമുള്ളവര്‍ അണിനിരന്നു. പഴയ ബസ് സ്റ്റാന്റ് വഴി റാലി വിന്‍ടെച്ച് ആസ്പത്രിക്ക് മുന്‍വശം സമാപിച്ചു.
കണ്ണൂര്‍ മിംസ് ആസ്പത്രി വനിതാ മെഡിക്കല്‍ ടീം വിന്‍ടെച്ച് ആസ്പത്രിയുമായി സഹകരിച്ച് സ്ത്രീകള്‍ക്ക് സൗജന്യ സ്തന പരിശോധന നടത്തി. ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനം മുന്‍കൂട്ടി തന്നെ നടത്താന്‍ സ്ത്രീകളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലയണ്‍സ് 318 ഇ നാല് ജില്ലകളിലായി 30 സെന്ററുകളില്‍ ഒരേസമയം റാലി നടത്തിയത്. കോര്‍ഡിനേറ്റര്‍ പ്രൊഫ. വി. ഗോപിനാഥന്‍, ലയണ്‍സ് ജില്ലാ സെക്രട്ടറി കെ. സുകുമാരന്‍ നായര്‍, റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ പി.വി മധുസൂദനന്‍, ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിലെ ജലീല്‍, മുസ്തഫ, ജില്ല ക്യാബിനറ്റ് സെക്രട്ടറി അഡ്വ. വിനോദ്കുമാര്‍, മഞ്ജുനാഥ് കാമത്ത്, എം.എ നാസര്‍, രാജേന്ദ്ര കുണ്ടാര്‍, ഫറൂക്ക് ഖാസ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട്ട് നടന്ന റാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ഡോ. കെ. ശശിരേഖ അധ്യക്ഷത വഹിച്ചു. പി.സി സുരേന്ദ്രന്‍ നായര്‍, സുകുമാരന്‍ പൂച്ചക്കാട്, പ്രദീപ് കീനേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌ക്രീനിങ്ങില്‍ നൂറിലധികം പേര്‍ പങ്കെടുത്തു.

കാഞ്ഞങ്ങാട് നടന്ന പിങ്കത്തോണ്‍ റാലി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്യുന്നു

Related Articles
Next Story
Share it