പിങ്ക് പോലിസിന്റെ പരസ്യ വിചാരണ; അന്വേഷണം പ്രഖ്യാപിച്ചു; ചുമതല ദക്ഷിണമേഖല ഐജി ഹര്‍ഷിത അത്തല്ലൂരിക്ക്
തിരുവനന്തപുരം: പൊതുമധ്യത്തില്‍ അച്ഛനെയും മകളെയും മോഷ്ടാക്കളായി ചിത്രീകരിച്ച് പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ദക്ഷിണമേഖല ഐജി ഹര്‍ഷിത അത്തല്ലൂരിയ്ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവും മകളും ചൊവ്വാഴ്ച സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ ഡി.വൈ.എസ്.പി സുനീഷ് ബാബു പ്രാഥമിക അന്വേഷണം നടത്തി റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. തുടര്‍ന്ന് പിങ്ക് പോലീസ് സ്‌ക്വാഡ് ഓഫീസറായ സി പി […]

തിരുവനന്തപുരം: പൊതുമധ്യത്തില്‍ അച്ഛനെയും മകളെയും മോഷ്ടാക്കളായി ചിത്രീകരിച്ച് പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ദക്ഷിണമേഖല ഐജി ഹര്‍ഷിത അത്തല്ലൂരിയ്ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവും മകളും ചൊവ്വാഴ്ച സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സംഭവത്തില്‍ ഡി.വൈ.എസ്.പി സുനീഷ് ബാബു പ്രാഥമിക അന്വേഷണം നടത്തി റൂറല്‍ എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. തുടര്‍ന്ന് പിങ്ക് പോലീസ് സ്‌ക്വാഡ് ഓഫീസറായ സി പി രജിതയെ ആറ്റിങ്ങലില്‍ നിന്ന് തിരുവനന്തപുരം റൂറല്‍ എസ് പി ഓഫീസിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
തിരുവനന്തപുരം ആറ്റിങ്ങലില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഐ.എസ്.ആര്‍.ഒയിലേക്ക് ചേംബറുകളുമായി പോകുന്ന ട്രെയിലറുകള്‍ വരുന്നുണ്ടെന്നറിഞ്ഞ് കാണാന്‍ മകളെയും കൂട്ടി ആറ്റിങ്ങല്‍ മൂന്നുമുക്കിലെത്തിയ തോന്നയ്ക്കല്‍ സ്വദേശിയായ ജയചന്ദ്രനെയും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെയുമാണ് പോലീസ് കാറില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പിങ്ക് പോലീസ് ഓഫീസറായ രജിത പരസ്യമായി വിചാരണ ചെയ്തത്. പിന്നീട് ഫോണ്‍ കാറിനുള്ളിലെ ബാഗില്‍ നിന്ന് തന്നെ കണ്ടെത്തുകയായിരുന്നു.