പിങ്ക് പോലീസിന്റെ പരസ്യ വിചാരണ: ഡിജിപി ക്ഷമ പറഞ്ഞുവെന്ന് ജയചന്ദ്രന്‍; പറഞ്ഞിട്ടില്ലെന്ന് ഡിജിപിയുടെ ഓഫീസ്

തിരുവനന്തപുരം: ആറ്റിങ്ങലിലെ പിങ്ക് പോലീസിന്റെ പരസ്യവിചാരണ സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നേരിട്ട് ക്ഷമ പറഞ്ഞതായി അപമാനിക്കപ്പെട്ട എട്ടുവയസുകാരിയുടെ പിതാവ് ജയചന്ദ്രന്‍. എന്നാല്‍ സംഭവത്തില്‍ ഡിജിപി ക്ഷമ പറഞ്ഞിട്ടില്ലെന്നും പോലീസ് ആസ്ഥാനത്ത് എത്തിയ ജയചന്ദ്രനും എട്ടുവയസുകാരി മകള്‍ക്കും ഡിജിപിയെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഡിജിപിയുടെ ഓഫീസ് അറിയിച്ചു. കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടതായി ജയചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിജിപിയെ കാണാന്‍ ഇന്ന് ഉച്ചയോടെ എട്ടുവയസ്സുകാരി മകളും അച്ഛന്‍ ജയചന്ദ്രനും തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഡിജിപി […]

തിരുവനന്തപുരം: ആറ്റിങ്ങലിലെ പിങ്ക് പോലീസിന്റെ പരസ്യവിചാരണ സംഭവത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നേരിട്ട് ക്ഷമ പറഞ്ഞതായി അപമാനിക്കപ്പെട്ട എട്ടുവയസുകാരിയുടെ പിതാവ് ജയചന്ദ്രന്‍. എന്നാല്‍ സംഭവത്തില്‍ ഡിജിപി ക്ഷമ പറഞ്ഞിട്ടില്ലെന്നും പോലീസ് ആസ്ഥാനത്ത് എത്തിയ ജയചന്ദ്രനും എട്ടുവയസുകാരി മകള്‍ക്കും ഡിജിപിയെ നേരില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഡിജിപിയുടെ ഓഫീസ് അറിയിച്ചു.

കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടതായി ജയചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഡിജിപിയെ കാണാന്‍ ഇന്ന് ഉച്ചയോടെ എട്ടുവയസ്സുകാരി മകളും അച്ഛന്‍ ജയചന്ദ്രനും തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഡിജിപി ക്ഷമ ചോദിച്ചതെന്നായിരുന്നു വാര്‍ത്തകള്‍. കോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് നേരിട്ടുകണ്ട് ആവശ്യപ്പെടാനായാണ് അവര്‍ എത്തിയത്. ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles
Next Story
Share it