രണ്ടാം പിണറായി സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും; സത്യപ്രതിജ്ഞാ ചടങ്ങില്‍ 750 പേര്‍; ഔദ്യോഗിക വാഹനം തിരികെ ഏല്‍പ്പിച്ച് മന്ത്രിമാര്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ 750 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി. ഈ മാസം 20ന് വൈകീട്ട് മൂന്നരയ്ക്കു സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. പൊതുജനങ്ങള്‍ക്കു പ്രവേശനം ഇല്ല. പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങള്‍, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി 750 പേരെയാണ് ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുക. പഴയ മന്ത്രിസഭ കെയര്‍ടേക്കറായി തുടരുന്നുണ്ടെങ്കിലും മന്ത്രിമാരില്‍ […]

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ 750 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി. ഈ മാസം 20ന് വൈകീട്ട് മൂന്നരയ്ക്കു സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. പൊതുജനങ്ങള്‍ക്കു പ്രവേശനം ഇല്ല. പുതിയ നിയമസഭയിലെയും പഴയ നിയമസഭയിലെയും അംഗങ്ങള്‍, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക, ചലച്ചിത്ര രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി 750 പേരെയാണ് ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുക.

പഴയ മന്ത്രിസഭ കെയര്‍ടേക്കറായി തുടരുന്നുണ്ടെങ്കിലും മന്ത്രിമാരില്‍ പലരും അപൂര്‍വമായി മാത്രമേ ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ ഓഫിസില്‍ എത്തുന്നുള്ളൂ. നിലവില്‍ ഇന്നോവ ക്രിസ്റ്റ വണ്ടികളാണു മന്ത്രിമാര്‍ക്കു നല്‍കിയിരിക്കുന്നത്. ഇതു തിരികെ വാങ്ങി അറ്റകുറ്റപ്പണി നടത്തി പുതിയ മന്ത്രിമാര്‍ക്കു നല്‍കും.

കെയര്‍ടേക്കര്‍ മന്ത്രിമാര്‍ ആരും ഇതുവരെ ഓഫിസും ഔദ്യോഗിക വസതിയും ഒഴിഞ്ഞിട്ടില്ല. പുതിയ മന്ത്രിസഭയിലും ഇവരില്‍ ചിലര്‍ അംഗങ്ങളായി തുടരുകയാണെങ്കില്‍ ഒഴിയേണ്ട കാര്യമില്ല. സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍ക്ക് ഓഫിസും വസതിയും ഒഴിയാന്‍ 15 ദിവസത്തെ സാവകാശം ലഭിക്കും.

അതിനിടെ ആറു മന്ത്രിമാര്‍ തങ്ങളുടെ ഔദ്യോഗിക വാഹനം തിരികെ ഏല്‍പിച്ചു കഴിഞ്ഞു. പുതിയ മന്ത്രിമാരുടെ പട്ടിക ആകുമ്പോഴേക്കും മുഴുവന്‍ പേരും ഔദ്യോഗിക വാഹനം തിരികെ ഏല്‍പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles
Next Story
Share it