പിണറായി വിജയന്‍ നടപ്പാക്കുന്നത് ആര്‍.എസ്.എസ് അജണ്ട -ഡോ. എം.കെ. മുനീര്‍

കാസര്‍കോട്: ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ നല്‍കിയ അഭിമുഖത്തില്‍ മലപ്പുറം ജില്ലയെ തീവ്രവാദ കേന്ദ്രമാക്കാന്‍ ശ്രമിച്ചത് ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാന്‍ വേണ്ടിയാണെന്ന് മുസ്ലിം ലീഗ് നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ. പറഞ്ഞു.ഇടത് സര്‍ക്കാറിന്റെ മാഫിയ ഭരണത്തിനെതിരെ എന്ന മുദ്രാവാക്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാതല പ്രക്ഷോഭങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം […]

കാസര്‍കോട്: ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ നല്‍കിയ അഭിമുഖത്തില്‍ മലപ്പുറം ജില്ലയെ തീവ്രവാദ കേന്ദ്രമാക്കാന്‍ ശ്രമിച്ചത് ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കാന്‍ വേണ്ടിയാണെന്ന് മുസ്ലിം ലീഗ് നിയമസഭ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ. പറഞ്ഞു.
ഇടത് സര്‍ക്കാറിന്റെ മാഫിയ ഭരണത്തിനെതിരെ എന്ന മുദ്രാവാക്യത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാതല പ്രക്ഷോഭങ്ങളുടെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍റഹ്മാന്‍ സ്വാഗതം പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ ഇസ്മായില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, വി.കെ.പി ഹമീദലി, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, പി.എം മുനീര്‍ ഹാജി, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ. എന്‍.എ ഖാലിദ്, എം. അബ്ബാസ്, എ.ബി ഷാഫി, കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, പി.കെ.സി റൗഫ് ഹാജി, എ.കെ ആരിഫ്, കെ.ബി മുഹമ്മദ്കുഞ്ഞി, കെ.കെ ബദറുദ്ദീന്‍, സത്താര്‍ വടക്കുമ്പാട്, അഷ്‌റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, അനസ് എതിര്‍ത്തോട്, സയ്യിദ് താഹ ചേരൂര്‍, സവാദ് അംഗഡിമൊഗര്‍, ബീഫാത്തിമ ഇബ്രാഹിം, കെ.പി മുഹമ്മദ് അഷ്‌റഫ്, ഷരീഫ് കൊടവഞ്ചി, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, അന്‍വര്‍ ചേരങ്കൈ, മുംതാസ് സമീറ, ഷാഹിന സലീം, കാപ്പില്‍ മുഹമ്മദ് പാഷ, എ.പി ഉമ്മര്‍, ഖാദര്‍ ഹാജി ചെങ്കള, രാജു കൃഷ്ണന്‍, സി. മുഹമ്മദ്കുഞ്ഞി, ഇ. അബൂബക്കര്‍ ഹാജി, ഇബ്രാഹിം പാലാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it