പിണറായി വിജയന്‍ കള്ളക്കടത്തുകാരുടെ ക്യാപ്റ്റന്‍-എം.എം ഹസന്‍
കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയുടേതല്ല കള്ളക്കടത്തുകാരുടെ ക്യാപ്റ്റനാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണസമയത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പിണറായിയെ വിശേഷിപ്പിച്ചിരുന്നത് കേരളജനതയുടെ ക്യാപ്റ്റന്‍ എന്നായിരുന്നു. എന്നാല്‍ ഡോളറും സ്വര്‍ണവും കടത്തുന്ന സംഘങ്ങളുടെ നേതാവായി അദ്ദേഹം മാറിയിരിക്കുന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയാന്‍ സാധിക്കാതെ മുഖ്യമന്ത്രി നിയമസഭയില്‍ ഒളിച്ചുകളിക്കുകയാണ്. പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയത്തിന് അനുമതി പോലും നല്‍കാതെ മുഖ്യമന്ത്രി സ്വീകരിക്കുന്ന […]

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയുടേതല്ല കള്ളക്കടത്തുകാരുടെ ക്യാപ്റ്റനാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണസമയത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പിണറായിയെ വിശേഷിപ്പിച്ചിരുന്നത് കേരളജനതയുടെ ക്യാപ്റ്റന്‍ എന്നായിരുന്നു. എന്നാല്‍ ഡോളറും സ്വര്‍ണവും കടത്തുന്ന സംഘങ്ങളുടെ നേതാവായി അദ്ദേഹം മാറിയിരിക്കുന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി പറയാന്‍ സാധിക്കാതെ മുഖ്യമന്ത്രി നിയമസഭയില്‍ ഒളിച്ചുകളിക്കുകയാണ്. പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയത്തിന് അനുമതി പോലും നല്‍കാതെ മുഖ്യമന്ത്രി സ്വീകരിക്കുന്ന സമീപനം അദ്ദേഹത്തെക്കുറിച്ച് പൊതുസമൂഹത്തിനുള്ള സംശയം കൂടുതല്‍ വര്‍ധിക്കാനാണ് ഇടവരുത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം കോടതി സ്റ്റേ ചെയ്തതോടെ സര്‍ക്കാരിന് നിയമത്തെക്കുറിച്ചുള്ള അജഞതയാണ് അനാവരണം ചെയ്യപ്പെട്ടത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാനസര്‍ക്കാരിനില്ലെന്ന വസ്തുത മറക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മടിയില്‍ കനമുള്ളതുകൊണ്ടാണ് കേന്ദ്രഏജന്‍സികളുടെ അന്വേഷണത്തെ അദ്ദേഹം ഭയക്കുന്നത്-ഹസന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കരുണ്‍ താപ്പ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.