ഫാഷന്‍ ഗോള്‍ഡ് കേസ് ന്യായീകരിച്ചു; ലീഗ് എം.എല്‍.എ.യോട് മുഖ്യമന്ത്രി ക്ഷുഭിതനായി

തിരുവനന്തപുരം: മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് എം.എല്‍.എ ആയിരുന്ന എം.സി. ഖമറുദ്ദീന്‍ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലീഗ് എം.എല്‍.എ.യോട് നിയമസഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പല്ലെന്നും ബിസിനസ് പൊളിഞ്ഞതാണെന്നും സഭയില്‍ പരാമര്‍ശിച്ച മുസ്ലിം ലീഗ് എം.എല്‍.എ എന്‍. ഷംസുദ്ദീനോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. കുറ്റവാളികളെ സംരക്ഷിക്കാനിങ്ങനെ പരസ്യമായി പുറപ്പെടരുതെന്നും ആളുകളെ വഞ്ചിച്ച് പൈസയും തട്ടിയിട്ട് ന്യായീകരിക്കാന്‍ നടക്കരുതെന്നും നാണം വേണ്ടേയെന്നും പിണറായി പറഞ്ഞു. 'കുറ്റവാളികളെ സംരക്ഷിക്കാനിങ്ങനെ പരസ്യമായി പുറപ്പെടരുത്. അത് ബിസിനസ് […]

തിരുവനന്തപുരം: മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് എം.എല്‍.എ ആയിരുന്ന എം.സി. ഖമറുദ്ദീന്‍ ഉള്‍പ്പെട്ട ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ലീഗ് എം.എല്‍.എ.യോട് നിയമസഭയില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പല്ലെന്നും ബിസിനസ് പൊളിഞ്ഞതാണെന്നും സഭയില്‍ പരാമര്‍ശിച്ച മുസ്ലിം ലീഗ് എം.എല്‍.എ എന്‍. ഷംസുദ്ദീനോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. കുറ്റവാളികളെ സംരക്ഷിക്കാനിങ്ങനെ പരസ്യമായി പുറപ്പെടരുതെന്നും ആളുകളെ വഞ്ചിച്ച് പൈസയും തട്ടിയിട്ട് ന്യായീകരിക്കാന്‍ നടക്കരുതെന്നും നാണം വേണ്ടേയെന്നും പിണറായി പറഞ്ഞു.
'കുറ്റവാളികളെ സംരക്ഷിക്കാനിങ്ങനെ പരസ്യമായി പുറപ്പെടരുത്. അത് ബിസിനസ് തകര്‍ന്നതാണ് പോലും. ആളുകളെ വഞ്ചിച്ച് പൈസയും തട്ടിയിട്ട് ന്യായീകരിക്കാന്‍ നടക്കരുത്. അതില്‍ നാണം വേണ്ടേ' എന്നിങ്ങനെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. തുടര്‍ന്ന് പ്രതിപക്ഷ നിരയില്‍ നിന്നും പ്രതിഷേധ സ്വരമുയര്‍ന്നു. ഇതോടെ ഇത്തരം പ്രയോഗങ്ങളില്‍ ചൂടായില്ലെങ്കില്‍ മറ്റെന്തിലാണ് ചൂടാകുകയെന്ന് മുഖ്യമന്ത്രി തിരിച്ച് ചോദിച്ചു. പരസ്യമായി തട്ടിപ്പ് നടന്നിട്ട് നമ്മുടെ സഭയിലെ ഒരംഗം അതിനെ ന്യായീകരിക്കുകയെന്നാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്നും പിണറായി ചോദിച്ചു.

Related Articles
Next Story
Share it