മുഖ്യമന്ത്രി അയ്യപ്പഭക്തരുടെ മുറിവില്‍ മുളക് തേക്കുന്നു; നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിണറായി രാജിവെക്കണം-ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അദ്ദേഹം അയ്യപ്പഭക്തരുടെ മുറിവില്‍ മുളക് തേക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ വിശ്വാസ സമൂഹത്തെ വീണ്ടും മുഖ്യമന്ത്രി വഞ്ചിക്കുകയാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അയ്യപ്പഭക്തരോട് മാപ്പു ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. യെച്ചൂരി പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പിണറായി വിജയന്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നു. പിണറായിക്ക് കഴിഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിക്കുകയാണ്. പിണറായി വിജയന് അന്തസുണ്ടെങ്കില്‍ കഴിഞ്ഞ നിലപാട് തെറ്റിപ്പോയെന്നു […]

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും അദ്ദേഹം അയ്യപ്പഭക്തരുടെ മുറിവില്‍ മുളക് തേക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ വിശ്വാസ സമൂഹത്തെ വീണ്ടും മുഖ്യമന്ത്രി വഞ്ചിക്കുകയാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അയ്യപ്പഭക്തരോട് മാപ്പു ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. യെച്ചൂരി പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. പിണറായി വിജയന്‍ അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നു. പിണറായിക്ക് കഴിഞ്ഞ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിക്കുകയാണ്. പിണറായി വിജയന് അന്തസുണ്ടെങ്കില്‍ കഴിഞ്ഞ നിലപാട് തെറ്റിപ്പോയെന്നു പറഞ്ഞ് ജനങ്ങളോട് മാപ്പുചോദിക്കുകയാണ് വേണ്ടത്. നാട്ടിലെ ജനങ്ങളോട് സത്യം പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് ചെന്നിത്തല വ്യക്തമാക്കി.

Related Articles
Next Story
Share it