പിണറായി സര്‍ക്കാര്‍ വീണ്ടും കേരളത്തെ ഭ്രാന്താലയമാക്കി-വി.വി.രാജന്‍

പരവനടുക്കം: അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരില്‍ കേരളത്തെ പിണറായി സര്‍ക്കാര്‍ വീണ്ടും ഭ്രാന്താലയമാക്കി മാറ്റിയെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി.രാജന്‍ പറഞ്ഞു. ചെമ്മനാട്, പരവനടുക്കം ബി.ജെ.പി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും നിരവധി ചുമതലകള്‍ വഹിച്ചിരുന്ന നഞ്ചില്‍ കുഞ്ഞിരാമന്റെ അനുസ്മരണ യോഗം പരവനടുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങള്‍ക്കെതിരെ മറുപടി നല്‍കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തയ്യാറാവണമെന്ന് വി.വി. രാജന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ പരവനടുക്കം ബൂത്ത് പ്രസിഡണ്ട് പി. രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. […]

പരവനടുക്കം: അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരില്‍ കേരളത്തെ പിണറായി സര്‍ക്കാര്‍ വീണ്ടും ഭ്രാന്താലയമാക്കി മാറ്റിയെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി.രാജന്‍ പറഞ്ഞു. ചെമ്മനാട്, പരവനടുക്കം ബി.ജെ.പി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും നിരവധി ചുമതലകള്‍ വഹിച്ചിരുന്ന നഞ്ചില്‍ കുഞ്ഞിരാമന്റെ അനുസ്മരണ യോഗം പരവനടുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങള്‍ക്കെതിരെ മറുപടി നല്‍കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തയ്യാറാവണമെന്ന് വി.വി. രാജന്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ പരവനടുക്കം ബൂത്ത് പ്രസിഡണ്ട് പി. രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത് അനുസ്മരണഭാഷണം നടത്തി. ജില്ലാ ജന.സെക്രട്ടറി എ. വേലായുധന്‍, സെല്‍ കോഡിനേറ്റര്‍ എന്‍. ബാബുരാജ്, ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ടി. പുരുഷോത്തമന്‍, വൈസ് പ്രസിഡണ്ടുമാരായ സദാശിവന്‍ മണിയങ്കാനം, തമ്പാന്‍ അച്ചേരി, സെക്രട്ടറി മണികണ്ഠന്‍ ചാത്തങ്കൈ, ജില്ലാ കമ്മറ്റി അംഗം വൈ. കൃഷ്ണദാസ്, ഷൈനി മോള്‍, വിനയകുമാര്‍ കോട്ടിക്കുളം തുടങ്ങിയവര്‍ പങ്കെടുത്തു. ചെമ്മനാട് ബൂത്ത് പ്രസിഡണ്ട് പി.പത്മനാഭന്‍ സ്വാഗതവും ചെമ്മനാട് ബൂത്ത് സെക്രട്ടറി കെ. ഗോപിനാഥ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it