പിണറായി സര്‍ക്കാര്‍ 2.0; മന്ത്രിസഭയില്‍ 21 പേര്‍, ഐ.എന്‍.എഎല്‍ അടക്കം നാല് ഒറ്റ കക്ഷികള്‍ക്കും മന്ത്രിസ്ഥാനം; 'മരുമോനും' മന്ത്രിയായേക്കും; സത്യപ്രതിജ്ഞാ ചടങ്ങില്‍ 500 പേര്‍

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയോടെ ചരിത്രം കുറിച്ച 15ാം കേരള സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും. മന്ത്രിസ്ഥാനങ്ങള്‍ വീതംവെപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ പൂര്‍ത്തിയായി. 21 അംഗ മന്ത്രിസഭയില്‍ 12 മന്ത്രിമാര്‍ സിപിഎമ്മിനും സിപിഐക്ക് നാല് മന്ത്രിമാരുമുണ്ടാകും. കേരള കോണ്‍ഗ്രസ് (എം), എന്‍സിപി, ജനതാദള്‍ എസ് എന്നിവര്‍ക്ക് ഓരോ മന്ത്രിമാരും ബാക്കി രണ്ട് വകുപ്പുകളില്‍ ഒറ്റ കക്ഷികളായ ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികള്‍ രണ്ടര വര്‍ഷം വീതം മന്ത്രിമാരാകും. മെയ് […]

തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയോടെ ചരിത്രം കുറിച്ച 15ാം കേരള സര്‍ക്കാര്‍ 20ന് അധികാരമേല്‍ക്കും. മന്ത്രിസ്ഥാനങ്ങള്‍ വീതംവെപ്പുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ പൂര്‍ത്തിയായി. 21 അംഗ മന്ത്രിസഭയില്‍ 12 മന്ത്രിമാര്‍ സിപിഎമ്മിനും സിപിഐക്ക് നാല് മന്ത്രിമാരുമുണ്ടാകും. കേരള കോണ്‍ഗ്രസ് (എം), എന്‍സിപി, ജനതാദള്‍ എസ് എന്നിവര്‍ക്ക് ഓരോ മന്ത്രിമാരും ബാക്കി രണ്ട് വകുപ്പുകളില്‍ ഒറ്റ കക്ഷികളായ ഐ.എന്‍.എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എസ് എന്നീ പാര്‍ട്ടികള്‍ രണ്ടര വര്‍ഷം വീതം മന്ത്രിമാരാകും.

മെയ് 20നാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. കോവിഡ് സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. നേരത്തെ 750 പേരെ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് കണക്കിലെടുത്ത് 500 പേരാക്കി ചുരുക്കി.

അതാത് പാര്‍ട്ടിയാണ് ആരെ മന്ത്രിയാക്കണമെന്ന് ഇനി തീരുമാനിക്കുക. അതേസമയം മുഖ്യമന്ത്രിയായിരിക്കും മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിക്കുക. ഇതിനായി മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തിയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ അറിയിച്ചു. ചൊവ്വാഴ്ച നടക്കുന്ന എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കും. ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ഐ.എന്‍.എല്ലിന്റെ അഹ്‌മദ് ദേവര്‍കോവിലും ആദ്യ ടേമില്‍ മന്ത്രിമാരാകും.

മന്ത്രി സ്ഥാനങ്ങള്‍ക്കു പുറമേ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് തുടങ്ങിയ സ്ഥാനങ്ങളിലും തീരുമാനമായിട്ടുണ്ട്. മുന്‍ സര്‍ക്കാരിലേതു പോലെ സ്പീക്കര്‍ സ്ഥാനം സി പി എമ്മും, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സി പി ഐയും സ്വന്തമാക്കിയപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസിന് നല്‍കും. സമാധാനപരമായി സ്ഥാനങ്ങളെല്ലാം വിഭജിച്ച് നല്‍കിയതിനാല്‍ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗം കേക്കു മുറിച്ചാണ് ആഹ്ലാദം പങ്കുവച്ചത്.

അതേസമയം സിപിഎമ്മിനുള്ള 12 മന്ത്രിമാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറിയുമായ മുഹമ്മദ് റിയാസും ഉള്‍പ്പെടുത്തിയേക്കും. ബേപ്പൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച മുഹമ്മദ് റിയാസിന് ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യ മുഖമെന്ന കാര്യം പരിഗണിക്കുന്നത് സഹായകരമാകും. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി കെ കെ ഷൈലജയും ഒഴികെ മറ്റെല്ലാവരും സിപിഎമ്മില്‍ പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. കെ.എന്‍. ബാലഗോപാല്‍, വി.എന്‍. വാസവന്‍, സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, വീണാ ജോര്‍ജ്, പി. രാജീവ്, എം.ബി. രാജേഷ്, കെ. രാധാകൃഷ്ണന്‍, പി. നന്ദകുമാര്‍, എം.വി. ഗോവിന്ദന്‍ എന്നിവരും മന്ത്രിമാരുടെ സാധ്യതാ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സിപിഎം വീണ ജോര്‍ജിനെ സ്പീക്കറാക്കാനും സാധ്യതയുണ്ട്. വനിതയെ സ്പീക്കറാക്കണമെന്ന അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. അതല്ലെങ്കില്‍ കെ ജലീല്‍ സ്പീക്കറായേക്കും. അങ്ങനെയെങ്കില്‍ വീണയെ മന്ത്രിയാക്കും.

സിപിഐയും പുതുമുഖങ്ങളെയാണ് പരിഗണിക്കുന്നത്. ഇ ചന്ദ്രശേഖരന്‍ മന്ത്രിസ്ഥാനത്ത് ഉണ്ടാവില്ല. പി പ്രസാദ്, കെ രാജന്‍ എന്നിവരായിരിക്കും മന്ത്രി. കൊല്ലത്ത് നിന്ന് ചിഞ്ചുറാണി, പി.എസ് സുപാല്‍ എന്നിവരുടെ പേരുകളാണ് പിന്നീടുള്ളത്. ഒപ്പം ഇ.കെ വിജയന്റെ പേരും പരിഗണനയിലുണ്ട്. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാവാനാണ് സാധ്യത.

Related Articles
Next Story
Share it