പന്നിയുടെ അക്രമം; ദ്രുത കര്‍മ്മസേന പരിശോധന തുടങ്ങി

കാസര്‍കോട്: ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ധനേഷ്‌കുമാറിന്റെ ഉത്തരവ് പ്രകാരം റെയിഞ്ച് ഓഫീസര്‍ സോളമന്‍ ജോര്‍ജ്ജ് ഏര്‍പ്പെടുത്തിയ നൈറ്റ് പട്രോളിങ്ങിനിടെ ഇന്ന് പുലര്‍ച്ചെ മുളിയാര്‍ നുസ്രത്ത് നഗറില്‍ അബ്ബാസിന്റെ കൃഷിയിടത്തില്‍ കണ്ട പന്നിയെ ബി. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മ്മസേന വെടിവെച്ച് കൊലപ്പെടുത്തി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.വി സത്യന്‍, കെ. ജയകുമാര്‍, ബിനു കെ.ആര്‍, അംഗം മസൂദ് ബോവിക്കാനം, വനം വകുപ്പ് ജീവനക്കാരയ മണികണ്ഠന്‍ പി., സനല്‍ കെ, ലൈജു ബി., രാജന്‍ പി, ബിജിത്ത് പി, […]

കാസര്‍കോട്: ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ധനേഷ്‌കുമാറിന്റെ ഉത്തരവ് പ്രകാരം റെയിഞ്ച് ഓഫീസര്‍ സോളമന്‍ ജോര്‍ജ്ജ് ഏര്‍പ്പെടുത്തിയ നൈറ്റ് പട്രോളിങ്ങിനിടെ ഇന്ന് പുലര്‍ച്ചെ മുളിയാര്‍ നുസ്രത്ത് നഗറില്‍ അബ്ബാസിന്റെ കൃഷിയിടത്തില്‍ കണ്ട പന്നിയെ ബി. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മ്മസേന വെടിവെച്ച് കൊലപ്പെടുത്തി.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.വി സത്യന്‍, കെ. ജയകുമാര്‍, ബിനു കെ.ആര്‍, അംഗം മസൂദ് ബോവിക്കാനം, വനം വകുപ്പ് ജീവനക്കാരയ മണികണ്ഠന്‍ പി., സനല്‍ കെ, ലൈജു ബി., രാജന്‍ പി, ബിജിത്ത് പി, ഡ്രൈവര്‍ ഹാരിസ്‌കോട്ട എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ നൈറ്റ്പട്രോളിംഗ് ശക്തമാക്കി ജനങ്ങളുടെ ആശങ്കഅകറ്റുമെന്നും റെയിഞ്ച് ഓഫീസര്‍ സോളമന്‍ ജോര്‍ജ് പറഞ്ഞു.

Related Articles
Next Story
Share it