കാഞ്ഞങ്ങാട്: തെരുവുകളെ തനിമ നഷ്ടപ്പെടാത കാന്‍വാസിലേക്ക് പകര്‍ത്തുകയാണ് യുവ ചിത്രകാരന്. പ്രകൃതി ഭംഗി ഒപ്പിയെടുക്കുക വഴി ശ്രദ്ധേയനായ രതീഷ് കക്കാട്ട് ആണ് തെരുവുകള്‍ക്ക് വര്‍ണ്ണം ചിത്ര പരമ്പര തുടങ്ങിയത്. ക്യാമറയില്‍ പകര്‍ത്തുന്ന ചിത്രങ്ങളെ വെല്ലുന്ന രീതിയിലാണ് രതീഷ് തെരുവുകള്‍ക്ക് വര്‍ണ്ണം ചാലിക്കുന്നത്. കാഞ്ഞങ്ങാട് നഗരത്തിലെ വിവിധ തെരുവുകള്‍ രതീഷ് വരച്ചു വയ്ക്കുകയാണ്. വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടങ്ങളുള്ള തെരുവുകളാണ് രതീഷ് പകര്‍ത്തുന്നത്. ഇവയില്‍ ഏറെ ആകര്‍ഷിക്കുന്ന ചിത്രം കോട്ടച്ചേരി കുന്നുമ്മലിലെ ഏതാനും കടകളുടെതാണ്. കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ക്ക് നഗരം വഴിമാറുമ്പോള്‍ മാറാതെ പഴയ കാലത്തിന്റെ പ്രൗഢിയുമായി നില്ക്കുന്ന ഇത്തരം കെട്ടിടങ്ങള്‍ രതീഷിന്റെ ചിത്രങ്ങളിലെ പ്രധാന വിഷയങ്ങളാണ്.
മാവുങ്കാല്‍ ടൗണിലെ ഓടുമേഞ്ഞ കെട്ടിടവും രതീഷ് വരച്ചിട്ടുണ്ട്. ദേശീയപാതയുടെ കിഴക്കുഭാഗത്തെ കൃഷ്ണ ഭവന് ഹോട്ടല്‍ ഉള്‍പ്പെടുന്ന ഓടുമേഞ്ഞ കെട്ടിടമാണ് വരച്ചത്. കെട്ടിടത്തെ മുമ്പിലുള്ള മരം ചിത്രത്തിലുണ്ടെങ്കിലും ദേശീയപാതയുടെ വികസനത്തിന്റെ ഭാഗമായി ഇവയ്ക്ക് കോടാലി വീണിട്ടുണ്ട്. ചിത്രം വരച്ച ദിവസം തന്നെയാണ് കോടാലി വീണതെന്ന പ്രത്യേകതയുണ്ട്. സംസ്ഥാന സ്കൂള്‍ കലോത്സവം കാഞ്ഞങ്ങാട് നടന്നപ്പോള്‍ വിവിധ വേദികളെ കാന്‍വാസിലേക്കു പകര്‍ത്തി ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അമ്പലത്തറ കണ്ണോത്ത് സ്വദേശിയായ രതീഷ് വിദേശരാജ്യങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്.