ഫോട്ടോഗ്രാഫര്‍മാര്‍ പൊലീസുകാര്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിച്ചു

കാസര്‍കോട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ഈസ്റ്റ് യൂണിറ്റ് പുതുവത്സരാഘോഷം കൊണ്ടാടി.കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ രാത്രി ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസുകാര്‍ക്കൊപ്പമാണ് പുതുവര്‍ഷം ആഘോഷിച്ചത്.ഈസ്റ്റ് യൂണിറ്റ് വൈസ് പ്രസിഡണ്ട് മണി ഐഫോക്കസ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് സി.ഐ അജിത്ത് കുമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗങ്ങളായ സഞ്ജീവറായി, ദിനേശ് ഇന്‍സൈറ്റ്, സുനില്‍ പി.ടി, മേഖലാ വൈസ് പ്രസിഡണ്ട് മനീഷ്, യൂണിറ്റ് സെക്രട്ടറി വാമന്‍ കുമാര്‍, യൂണിറ്റ് ട്രഷറര്‍ അജിത്ത്, ജോയിന്റ് സെക്രട്ടറി സുജിത്ത് […]

കാസര്‍കോട്: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ഈസ്റ്റ് യൂണിറ്റ് പുതുവത്സരാഘോഷം കൊണ്ടാടി.
കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ രാത്രി ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസുകാര്‍ക്കൊപ്പമാണ് പുതുവര്‍ഷം ആഘോഷിച്ചത്.
ഈസ്റ്റ് യൂണിറ്റ് വൈസ് പ്രസിഡണ്ട് മണി ഐഫോക്കസ് അധ്യക്ഷത വഹിച്ചു. കാസര്‍കോട് സി.ഐ അജിത്ത് കുമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ സഞ്ജീവറായി, ദിനേശ് ഇന്‍സൈറ്റ്, സുനില്‍ പി.ടി, മേഖലാ വൈസ് പ്രസിഡണ്ട് മനീഷ്, യൂണിറ്റ് സെക്രട്ടറി വാമന്‍ കുമാര്‍, യൂണിറ്റ് ട്രഷറര്‍ അജിത്ത്, ജോയിന്റ് സെക്രട്ടറി സുജിത്ത് ഇന്‍ഫോക്കസ്, സതീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it