ഫോട്ടോഗ്രാഫി മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കും-അഷ്‌റഫ് എം.എല്‍.എ

കാസര്‍കോട്: ഫോട്ടോഗ്രാഫി മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്ന് എ.കെ.എം അഷ്റഫ് എം.എല്‍.എ പറഞ്ഞു. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ) 39-ാം ജില്ലാ സമ്മേളനം വിദ്യാനഗര്‍ ഉദയഗിരി ശ്രീഹരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കെ.സി അബ്രഹാം അധ്യക്ഷത വഹിച്ചു.ഉപഹാര സമര്‍പ്പണവും എം.എല്‍.എ നിര്‍വഹിച്ചു. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി. എ.കെ.പി.എ സംസ്ഥാന പ്രസിഡണ്ട് സന്തോഷ് ഫോട്ടോവേള്‍ഡ് മുഖ്യപ്രഭാഷണം നടത്തി.ട്രേഡ് ഫെയര്‍ സംസ്ഥാന സെക്രട്ടറി ഉണ്ണികൂവോടും […]

കാസര്‍കോട്: ഫോട്ടോഗ്രാഫി മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്ന് എ.കെ.എം അഷ്റഫ് എം.എല്‍.എ പറഞ്ഞു. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ.കെ.പി.എ) 39-ാം ജില്ലാ സമ്മേളനം വിദ്യാനഗര്‍ ഉദയഗിരി ശ്രീഹരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് കെ.സി അബ്രഹാം അധ്യക്ഷത വഹിച്ചു.
ഉപഹാര സമര്‍പ്പണവും എം.എല്‍.എ നിര്‍വഹിച്ചു. മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം നടത്തി. എ.കെ.പി.എ സംസ്ഥാന പ്രസിഡണ്ട് സന്തോഷ് ഫോട്ടോവേള്‍ഡ് മുഖ്യപ്രഭാഷണം നടത്തി.
ട്രേഡ് ഫെയര്‍ സംസ്ഥാന സെക്രട്ടറി ഉണ്ണികൂവോടും ഫോട്ടോ-വീഡിയോ പ്രദര്‍ശനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സി ജോണ്‍സണും ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാവിംഗ് കോര്‍ഡിനേറ്റര്‍ ഹരീഷ് പാലക്കുന്ന്, ജില്ലാ ട്രഷറര്‍ വേണു വി.വി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഷെരീഫ് ഫ്രെയിം ആര്‍ട്ട്, വിജയന്‍ ശൃംഗാര്‍, ജോ.സെക്രട്ടറിമാരായ സുധീര്‍ കെ., മുഹമ്മദ് കുഞ്ഞി, ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ചെയര്‍മാന്‍ പ്രശാന്ത് കെ.വി, ജില്ലാ നാച്ചുറല്‍ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ദിനേശ് ഇന്‍സൈറ്റ്, സബ് കോര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍ പി.ടി, ജില്ലാ ഇന്‍ഷുറന്‍സ് കോര്‍ഡിനേറ്റര്‍ അശോകന്‍ പൊയ്നാച്ചി, ജില്ലാ ബ്ലഡ് ഡൊണേഷന്‍ കോര്‍ഡിനേറ്റര്‍ പ്രജിത്ത് എന്‍. കെ, ജില്ലാ സ്‌പോര്‍ട്‌സ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ സുകു സ്മാര്‍ട്ട്, ജില്ലാ വനിതാവിംഗ് കോര്‍ഡിനേറ്റര്‍ പ്രജിത കലാധരന്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സുഗുണന്‍ ഇരിയ സ്വാഗതവും ജില്ലാ പി.ആര്‍.ഒ ഗോവിന്ദന്‍ ചങ്ങരംകാട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it