പൂര്‍വ്വ വിദ്യാര്‍ത്ഥിനിക്ക് പി.എച്ച്.ഡി, അധ്യാപികക്ക് ഒന്നാംറാങ്ക്; ദഖീറത്തിന് ഇരട്ടിമധുരം
തളങ്കര: പൂര്‍വ്വ വിദ്യാര്‍ത്ഥിനിക്ക് മലേഷ്യന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡിയും അധ്യാപികക്ക് എല്‍.പി.എസ്.എ റാങ്ക് പട്ടികയില്‍ ജില്ലയില്‍ ഒന്നാംസ്ഥാനവും ലഭിച്ചത് ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇരട്ട നേട്ടമായി. ദഖീറത്ത് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി ഡോ. ആയിഷ ഷമയാണ് പി.എച്ച്.ഡി നേടിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറായി ജോലി ചെയ്തുവരികയാണ്. നേരത്തെ ദഖീറത്ത് വനിതാ കോളേജില്‍ അധ്യാപികയായിരുന്നു. ദഖീറത്തുല്‍ ഉഖ്‌റാ സംഘം അംഗം പി.എ സലാമിന്റെയും മൈമൂനയുടേയും […]

തളങ്കര: പൂര്‍വ്വ വിദ്യാര്‍ത്ഥിനിക്ക് മലേഷ്യന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ പി.എച്ച്.ഡിയും അധ്യാപികക്ക് എല്‍.പി.എസ്.എ റാങ്ക് പട്ടികയില്‍ ജില്ലയില്‍ ഒന്നാംസ്ഥാനവും ലഭിച്ചത് ദഖീറത്ത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഇരട്ട നേട്ടമായി.
ദഖീറത്ത് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി ഡോ. ആയിഷ ഷമയാണ് പി.എച്ച്.ഡി നേടിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസറായി ജോലി ചെയ്തുവരികയാണ്. നേരത്തെ ദഖീറത്ത് വനിതാ കോളേജില്‍ അധ്യാപികയായിരുന്നു. ദഖീറത്തുല്‍ ഉഖ്‌റാ സംഘം അംഗം പി.എ സലാമിന്റെയും മൈമൂനയുടേയും മകളും എഞ്ചിനീയര്‍ എരിയാലിലെ അബ്ദുല്‍റഹ്‌മാന്‍ ഷമ്മാസിന്റെ ഭാര്യയുമാണ്. മക്കള്‍: ഷാരിഫ്, ബര്‍ക്ക, സഹാന്‍. എല്‍.പി. എസ്.എ പരീക്ഷയില്‍ കാസര്‍കോട് ജില്ലയില്‍ ഒന്നാംറാങ്ക് നേടിയ ജുബൈരിയ ദഖീറത്ത് സ്‌കൂളിലെ അധ്യാപികയായിരുന്നു. ദഖീറത്തുല്‍ ഉഖ്‌റാ സംഘം അംഗം എ.എം മുഹമ്മദ് കുഞ്ഞിയുടെയും പരേതയായ മൈമൂനയുടേയും മകളും തളങ്കര ഖാസിലൈനിലെ ത്വല്‍ഹത്ത് മുഹമ്മദിന്റെ ഭാര്യയുമാണ്. ഏക മകന്‍: മുഹമ്മദ് ആദില്‍.