ദുബായില്‍ ഫാര്‍മ പ്രീമിയര്‍ ലീഗും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും 29ന്

ദുബായ്: സീതാംഗോളി മാലിക് ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള മാലിക് ദീനാര്‍ ഫാര്‍മ പ്രീമിയര്‍ ലീഗ്-2023ഉം അലൂമ്‌നി മീറ്റും 29ന് ദുബായ് ഖിസൈസിലെ അല്‍സലാ കമ്മ്യൂണിറ്റി സ്‌കൂളില്‍ നടക്കും.നെല്ലറ ഗ്രൂപ്പ് എം.ഡി ഷംസുദ്ദീന്‍ നെല്ലറ ഉദ്ഘാടനം ചെയ്യും. പ്രമുഖര്‍ സംബന്ധിക്കും. ലോഗോ പ്രകാശനം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി, സാമൂഹ്യ പ്രവര്‍ത്തകന്‍ ഖയ്യും മാന്യ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പരിപാടിയുടെ വിജയത്തിനായി ഷഫീഖ് വൈദ്യര്‍ ചെയര്‍മാനും അലി അബൂബക്കര്‍, മുഹമ്മദ് […]

ദുബായ്: സീതാംഗോളി മാലിക് ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള മാലിക് ദീനാര്‍ ഫാര്‍മ പ്രീമിയര്‍ ലീഗ്-2023ഉം അലൂമ്‌നി മീറ്റും 29ന് ദുബായ് ഖിസൈസിലെ അല്‍സലാ കമ്മ്യൂണിറ്റി സ്‌കൂളില്‍ നടക്കും.
നെല്ലറ ഗ്രൂപ്പ് എം.ഡി ഷംസുദ്ദീന്‍ നെല്ലറ ഉദ്ഘാടനം ചെയ്യും. പ്രമുഖര്‍ സംബന്ധിക്കും. ലോഗോ പ്രകാശനം മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി, സാമൂഹ്യ പ്രവര്‍ത്തകന്‍ ഖയ്യും മാന്യ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പരിപാടിയുടെ വിജയത്തിനായി ഷഫീഖ് വൈദ്യര്‍ ചെയര്‍മാനും അലി അബൂബക്കര്‍, മുഹമ്മദ് പാറയില്‍ എന്നിവര്‍ കോചെയര്‍മാനുമായി സംഘാടക സമിതി പ്രവര്‍ത്തിച്ചുവരുന്നു
മൊയ്തീന്‍ കുട്ടി, ജവാദ്, റഹ്മാന്‍, നുഅ്മാന്‍, ഹനീഫ, സിറാജ്, ഷുഹൈബ് ബേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു. നേരത്തെ മൂന്ന് തവണ യു.എ.ഇയില്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ചിരുന്നു. ഫെബ്രുവരി 12ന് സീതാംഗോളിയിലെ കോളേജില്‍ വെച്ചും പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടക്കും.

Related Articles
Next Story
Share it