പാലക്കാട് നിന്ന് മംഗളൂരുവിലേക്ക് ട്രെയിന്‍ മാര്‍ഗം പാര്‍സല്‍ അയച്ച ബൈക്കിലും പെട്രോള്‍; തീപിടുത്തം ഒഴിവായത് ഭാഗ്യം കൊണ്ട്, റെയില്‍വെ അന്വേഷണം തുടങ്ങി

മംഗളരു: പാലക്കാട് നിന്ന് മംഗളൂരുവിലേക്ക് ട്രെയിന്‍മാര്‍ഗം പാര്‍സല്‍ അയച്ച ബൈക്ക് പരിശോധിച്ചപ്പോള്‍ പെട്രോള്‍ കണ്ടെത്തി. ഞായറാഴ്ച വര്‍ക്കലയില്‍ മലബാര്‍ എക്സ്പ്രസിന്റെ ലഗേജ് വാനിലുണ്ടായ തീപിടുത്തത്തിന് കാരണം പാര്‍സലായി എത്തിക്കാന്‍ ഇവിടെ സൂക്ഷിച്ച ബൈക്കിലെ ടാങ്കില്‍ പെട്രോള്‍ ഉണ്ടായിരുന്നതുമൂലമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ട്രെയിനുകളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ പരിശോധന നടത്തിയപ്പോള്‍ പാലക്കാട്ടുനിന്ന് ഇവിടേക്ക് ട്രെയിന്‍ മാര്‍ഗം അയച്ച ഒരു ബൈക്കില്‍ പെട്രോള്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ […]

മംഗളരു: പാലക്കാട് നിന്ന് മംഗളൂരുവിലേക്ക് ട്രെയിന്‍മാര്‍ഗം പാര്‍സല്‍ അയച്ച ബൈക്ക് പരിശോധിച്ചപ്പോള്‍ പെട്രോള്‍ കണ്ടെത്തി. ഞായറാഴ്ച വര്‍ക്കലയില്‍ മലബാര്‍ എക്സ്പ്രസിന്റെ ലഗേജ് വാനിലുണ്ടായ തീപിടുത്തത്തിന് കാരണം പാര്‍സലായി എത്തിക്കാന്‍ ഇവിടെ സൂക്ഷിച്ച ബൈക്കിലെ ടാങ്കില്‍ പെട്രോള്‍ ഉണ്ടായിരുന്നതുമൂലമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ട്രെയിനുകളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് മംഗളൂരു സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ പരിശോധന നടത്തിയപ്പോള്‍ പാലക്കാട്ടുനിന്ന് ഇവിടേക്ക് ട്രെയിന്‍ മാര്‍ഗം അയച്ച ഒരു ബൈക്കില്‍ പെട്രോള്‍ ഉള്ളതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഇതിന്റെ താക്കോല്‍ ഇല്ലാത്തതിനാല്‍ പെട്രോള്‍ എത്രത്തോളമുണ്ടെന്ന് വ്യക്തമായിട്ടില്ല. ബൈക്ക് അധികൃതര്‍ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണത്തിനും നടപടികള്‍ക്കുമായി പരിശോധകസംഘം റിപ്പോര്‍ട്ടുനല്‍കി. ബൈക്കിന്റെ ഉടമ താക്കോല്‍ ഹാജരാക്കിയ ശേഷം ബൈക്കിലെ പെട്രോളിന്റെ അളവ് കണക്കാക്കും. ഇതിനുശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. റെയില്‍വെയുടെ വിവിധ സ്‌ക്വാഡുകള്‍ സംയുക്തമായാണ് ട്രെയിനുകളില്‍ പരിശോധന നടത്തുന്നത്. ബൈക്കുകള്‍ തീവണ്ടിമാര്‍ഗം പാര്‍സലായി എത്തിക്കുമ്പോള്‍ പെട്രോള്‍ നീക്കം ചെയ്യണമെന്ന വ്യവസ്ഥ ലംഘിക്കപ്പെടുന്നത് ഗുരുതരമായ അനാസ്ഥയാണെന്നും ഭാഗ്യം കൊണ്ടാണ് തീപിടുത്തം ഒഴിവായതെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles
Next Story
Share it