പെട്രോള്‍ കടം നല്‍കിയില്ല; പമ്പ് അടിച്ചു തകര്‍ത്തു

കാസര്‍കോട്: ഉളിയത്തടുക്കയില്‍ പെട്രോള്‍ പമ്പിന് നേരെ ആക്രമണം. 50 രൂപയ്ക്ക് പെട്രോള്‍ കടം ചോദിച്ചത് നല്‍കാതിരുന്നതിനെ തുടര്‍ന്ന് പമ്പ് അടിച്ചു തകര്‍ത്തു. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ശനിയാഴ്ചയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഉളിയത്തടുക്ക-മധൂര്‍ റോഡിന് സമീപമുള്ള എ.കെ. സണ്‍സ് പെട്രോള്‍ പമ്പിലാണ് അക്രമമുണ്ടായത്. ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം 50 രൂപയ്ക്ക് പെട്രോള്‍ കടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് പമ്പുടമ ആരോപിക്കുന്നു. ജീവനക്കാര്‍ എതിര്‍ത്തതോടെ ഇവര്‍ പോയെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ട് ഒരുസംഘം സംഘടിച്ചെത്തി […]

കാസര്‍കോട്: ഉളിയത്തടുക്കയില്‍ പെട്രോള്‍ പമ്പിന് നേരെ ആക്രമണം. 50 രൂപയ്ക്ക് പെട്രോള്‍ കടം ചോദിച്ചത് നല്‍കാതിരുന്നതിനെ തുടര്‍ന്ന് പമ്പ് അടിച്ചു തകര്‍ത്തു. ആക്രമണത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ശനിയാഴ്ചയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഉളിയത്തടുക്ക-മധൂര്‍ റോഡിന് സമീപമുള്ള എ.കെ. സണ്‍സ് പെട്രോള്‍ പമ്പിലാണ് അക്രമമുണ്ടായത്. ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം 50 രൂപയ്ക്ക് പെട്രോള്‍ കടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് പമ്പുടമ ആരോപിക്കുന്നു. ജീവനക്കാര്‍ എതിര്‍ത്തതോടെ ഇവര്‍ പോയെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ട് ഒരുസംഘം സംഘടിച്ചെത്തി പമ്പുടമയുടെ അനുജനെ ആക്രമിക്കുകയായിരുന്നു. ഓയില്‍ റൂമും ഓഫിസ് റൂമും ജ്യൂസ് സെന്ററും അടിച്ചു തകര്‍ത്തു.
ലക്ഷങ്ങളുടെ നഷ്ടമം ഉണ്ടായതായി പമ്പുടമ അസീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മൂന്നുപേരെ പിടികൂടി. അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ വൈകീട്ട് 5 മണി വരെ ജില്ലയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ച് പ്രതിഷേധിക്കുമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

Related Articles
Next Story
Share it