സാമ്പത്തിക പ്രതിസന്ധിക്കിടെ ഇരുട്ടടി; പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിച്ചു

കാസര്‍കോട്: കോവിഡ് രണ്ടാം തരംഗത്തിനിടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി പെട്രോള്‍, ഡീസല്‍ വില വര്‍ധനവ്. ഇന്നും വില വര്‍ധനവുണ്ടായി. പെട്രോളിന് ലിറ്ററിന് കാസര്‍കോട്ട് 94.12 രൂപയും ഡീസലിന് 89.13 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ യഥാക്രമം 93.85, 88.83 എന്നിങ്ങനെയായിരുന്നു. സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രണ്ട് രൂപയോളമാണ് ഡീസലിനും പെട്രോളിനും വില വര്‍ധിച്ചത്. ഇനിയും വില ഉയര്‍ന്നേക്കുമെന്നാണ് പെട്രോള്‍ പമ്പ് ഉടമകള്‍ പറയുന്നത്. അതേ സമയം ലോക്ഡൗണ്‍ മൂലം […]

കാസര്‍കോട്: കോവിഡ് രണ്ടാം തരംഗത്തിനിടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കിടെ ജനങ്ങള്‍ക്ക് ഇരുട്ടടിയായി പെട്രോള്‍, ഡീസല്‍ വില വര്‍ധനവ്. ഇന്നും വില വര്‍ധനവുണ്ടായി. പെട്രോളിന് ലിറ്ററിന് കാസര്‍കോട്ട് 94.12 രൂപയും ഡീസലിന് 89.13 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ യഥാക്രമം 93.85, 88.83 എന്നിങ്ങനെയായിരുന്നു. സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രണ്ട് രൂപയോളമാണ് ഡീസലിനും പെട്രോളിനും വില വര്‍ധിച്ചത്. ഇനിയും വില ഉയര്‍ന്നേക്കുമെന്നാണ് പെട്രോള്‍ പമ്പ് ഉടമകള്‍ പറയുന്നത്.
അതേ സമയം ലോക്ഡൗണ്‍ മൂലം ബസുകള്‍ ഉള്‍പ്പെടെ നിരത്തിലിറങ്ങാത്തതിനാല്‍ വില്‍പ്പന 80 ശതമാനത്തോളം കുറഞ്ഞതായും പമ്പുടമകള്‍ പറയുന്നു. ഇന്ധനവില ഈ രീതിയില്‍ ഉയര്‍ന്നത് മൂലം അവശ്യസാധനങ്ങളുടെയും വില വര്‍ധിക്കും. ജോലിയും വ്യാപാരവുമെല്ലാം നിശ്ചലമായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ഇത് ഇരുട്ടടിയാകും.

Related Articles
Next Story
Share it