കേന്ദ്രത്തിന്റെ വാക്സിന്‍ നയം ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ ഹര്‍ജി. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.സി പി പ്രമോദാണ് കോടതിയെ സമീപിച്ചത്. 45 വയസില്‍ താഴെ പ്രായമുള്ളവരുടെ വാക്‌സിനേഷന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാതെ സംസ്ഥാനത്തിന്റെ ചെലവില്‍ നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. രാജ്യത്ത് കോവിഡിന്റെ ആദ്യവരവില്‍ തന്നെ രോഗനിയന്ത്രണം അടക്കമുള്ള നടപടികള്‍ ദുരന്തനിവാരണ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതിനാല്‍ വാക്‌സിന്‍ വിതരണം പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ഹര്‍ജിയില്‍ […]

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്ത് കേരള ഹൈക്കോടതിയില്‍ ഹര്‍ജി. ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.സി പി പ്രമോദാണ് കോടതിയെ സമീപിച്ചത്. 45 വയസില്‍ താഴെ പ്രായമുള്ളവരുടെ വാക്‌സിനേഷന് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കാതെ സംസ്ഥാനത്തിന്റെ ചെലവില്‍ നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി.

രാജ്യത്ത് കോവിഡിന്റെ ആദ്യവരവില്‍ തന്നെ രോഗനിയന്ത്രണം അടക്കമുള്ള നടപടികള്‍ ദുരന്തനിവാരണ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതിനാല്‍ വാക്‌സിന്‍ വിതരണം പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടുന്നു. കേന്ദ്രത്തിനും സംസ്ഥാനത്തിനും വാക്‌സിന്‍ വ്യത്യസ്ത വില ഈടാക്കാന്‍ അനുമതി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയും ചോദ്യം ചെയ്തിട്ടുണ്ട്.

വാക്‌സിന്‍ നിര്‍ാതാക്കളായ സിറം ഇന്സ്റ്റിറ്റിയൂട്ട്, ഭാരത് ബയോടെക് എന്നിവരെയും കേസില്‍ എതിര്‍കക്ഷികളാക്കിയിട്ടുണ്ട്. രാജ്യത്ത് 90 ശതമാനത്തിലധികം ആളുകള്‍ക്ക് ഇതുവരെ വാക്‌സിന്‍ ലഭിച്ചിട്ടില്ല. ദൈനംദിന മരണ നിരക്ക് 2500 കഴിഞ്ഞതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും.

Related Articles
Next Story
Share it