വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ചയാളെ ഒടുവില്‍ അറസ്റ്റ് ചെയ്തു

കൊച്ചി: വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ചയാളെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി പുത്തന്‍വേലിക്കര ചാലാക്ക സ്വദേശി യൂസഫ് ആണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. രാവിലെ 11 മണിക്കായിരുന്നു സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസെടുത്തത്. കുടുംബാംഗങ്ങള്ക്ക് […]

കൊച്ചി: വളര്‍ത്തുനായയെ കാറില്‍ കെട്ടിവലിച്ചയാളെ ഒടുവില്‍ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പാശ്ശേരി പുത്തന്‍വേലിക്കര ചാലാക്ക സ്വദേശി യൂസഫ് ആണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

രാവിലെ 11 മണിക്കായിരുന്നു സംഭവം. കാറിനു പിന്നാലെ വന്ന അഖില്‍ എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ചെങ്ങമനാട് പോലീസ് സ്വമേധയാ കേസെടുത്തത്. കുടുംബാംഗങ്ങള്ക്ക് ഇഷ്ടമില്ലാത്തതിനാല്‍ നായയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണെന്നാണ് യൂസഫ് പറയുന്നത്.

Related Articles
Next Story
Share it