പെസഹവ്യാഴം: ക്രൈസ്തവ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ

കാസര്‍കോട്: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവ സമൂഹം ഇന്ന് പെസഹവ്യാഴം ആചരിക്കുന്നു. ക്രൈസ്തവദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂയും പെസഹ അപ്പം മുറിക്കല്‍ ചടങ്ങുകളും നടക്കുന്നു. അന്ത്യ അത്താഴവേളയില്‍ യേശു ശിഷ്യന്‍മാരുടെ കാല്‍ കഴുകി ചുംബിച്ച് വിനയത്തിന്റെ മാതൃക നല്‍കിയതിന്റെ ഓര്‍മ പുതുക്കലായാണ് വിശ്വാസികള്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. വീടുകളില്‍ ഇന്ന് വൈകിട്ട് പെസഹ അപ്പം മുറിക്കും. ദുഃഖവെള്ളിയായ നാളെ ക്രിസ്ത്യന്‍ പള്ളികളില്‍ പ്രത്യേകം പ്രാര്‍ഥനകളും ചടങ്ങുകളും നടക്കും. യേശുക്രിസ്തുവിനെ കുരിശിലേറ്റിയ ദിനത്തിന്റെ ദുഃഖസാന്ദ്രമായ ഓര്‍മയായാണ് ദുഃഖവെള്ളി ആചരിക്കുന്നത്. […]

കാസര്‍കോട്: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവ സമൂഹം ഇന്ന് പെസഹവ്യാഴം ആചരിക്കുന്നു. ക്രൈസ്തവദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂയും പെസഹ അപ്പം മുറിക്കല്‍ ചടങ്ങുകളും നടക്കുന്നു. അന്ത്യ അത്താഴവേളയില്‍ യേശു ശിഷ്യന്‍മാരുടെ കാല്‍ കഴുകി ചുംബിച്ച് വിനയത്തിന്റെ മാതൃക നല്‍കിയതിന്റെ ഓര്‍മ പുതുക്കലായാണ് വിശ്വാസികള്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്. വീടുകളില്‍ ഇന്ന് വൈകിട്ട് പെസഹ അപ്പം മുറിക്കും.
ദുഃഖവെള്ളിയായ നാളെ ക്രിസ്ത്യന്‍ പള്ളികളില്‍ പ്രത്യേകം പ്രാര്‍ഥനകളും ചടങ്ങുകളും നടക്കും. യേശുക്രിസ്തുവിനെ കുരിശിലേറ്റിയ ദിനത്തിന്റെ ദുഃഖസാന്ദ്രമായ ഓര്‍മയായാണ് ദുഃഖവെള്ളി ആചരിക്കുന്നത്.
കാസര്‍കോട് കോട്ടക്കണ്ണി സെന്റ് ജോസഫ് ചര്‍ച്ചില്‍ ഇന്ന് രാവിലെ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷക്ക് നിരവധി വിശ്വാസികളാണെത്തിയത്.

Related Articles
Next Story
Share it