പെര്‍വാഡ് വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫ് കണ്‍വെന്‍ഷന്‍ നടത്തി

കുമ്പള: കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.ജി നാസറിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിനെതിരെയുള്ള വിധിയെഴുത്താവും ഇവിടെയെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ.സക്കീര്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. എ.എം.എ കാദര്‍ സ്വാഗതം പറഞ്ഞു. മുന്‍ ഡി.സി.സി പ്രിസിഡണ്ട് ഹക്കീം കുന്നില്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് എം.ബി യൂസുഫ്, […]

കുമ്പള: കുമ്പള പഞ്ചായത്ത് 14-ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.ജി നാസറിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു.
മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി-സി.പി.എം അവിശുദ്ധ കൂട്ടുകെട്ടിനെതിരെയുള്ള വിധിയെഴുത്താവും ഇവിടെയെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ.സക്കീര്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. എ.എം.എ കാദര്‍ സ്വാഗതം പറഞ്ഞു.
മുന്‍ ഡി.സി.സി പ്രിസിഡണ്ട് ഹക്കീം കുന്നില്‍ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് എം.ബി യൂസുഫ്, സെക്രട്ടറിമാരായ അസീസ് മരിക്കെ, വി.പി അബ്ദുല്‍ കാദര്‍, മണ്ഡലം ഭാരവാഹികളായ എം.അബ്ബാസ്, അഷ്‌റഫ് കര്‍ള, എ.കെ ആരിഫ്, മഞ്ചുനാഥ ആള്‍വ, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ലക്ഷമണ പ്രഭു, മണ്ഡലം പ്രിസിഡണ്ട് രവി പൂജാരി, കെ. തിമ്മപ്പ, കെ.വി യൂസുഫ്, സയ്യിദ് ഹാദി തങ്ങള്‍, നാസര്‍ മൊഗ്രാല്‍, ലോക്‌നാഥ് ഷെട്ടി, രവി രാജ് തുമ്മ, ഡോള്‍ഫിന്‍ ഡിസൂസ, ദാസന്‍ കടപ്പുറം, ബി.എന്‍ മുഹമ്മദാലി, സി.എം ഹംസ മൊഗ്രാല്‍, ജമീല സിദ്ധീക് ദണ്ഡഗോളി, എം.പി ഖാലിദ്, ഹസ്സന്‍ ബത്തേരി, റസ്സാക് കല്ലട്ടി, ബി.എ റഹ്മാന്‍, യൂസുഫ് ഉളുവാര്‍, സത്താര്‍ ആരിക്കാടി, സൈനുദ്ദീന്‍ ബദ്‌രിയ നഗര്‍, അബ്ദുല്‍ റഹ്മാന്‍ കുമ്പോല്‍, അഷ്‌റഫ് പെര്‍വാഡ്, കെ .എം അബ്ബാസ്, അബ്ദുല്ല മടവൂര്‍, അബ്ബാസ് ബദ്രിയ നഗര്‍, മുഹമ്മദ് പേരാല്‍ സംബന്ധിച്ചു. നൂറ്റി ഒന്നംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: വി.പി അബ്ദുല്‍ കാദര്‍ (ചെയര്‍.), രവി പൂജാരി (ജന: കണ്‍.), അഡ്വ: സക്കീര്‍ അഹ്മദ് (ട്രഷ.), സയ്യിദ് ഹാദി തങ്ങള്‍, ടി.എം ശുഹൈബ്, സത്താര്‍ ആരിക്കാടി, സൈനുദ്ദീന്‍ ബദ്രിയ നഗര്‍, (വര്‍ക്കിംഗ് ചെയര്‍മാന്‍മാര്‍), നാസര്‍ മൊഗ്രാല്‍, കെ.വി യൂസുഫ്, യൂസുഫ് ഉളുവാര്‍, അബ്ദുല്‍ റഹ്മാന്‍ കുമ്പോല്‍, അഷ്‌റഫ് പെര്‍വാഡ്, (വര്‍ക്കിംഗ് കണ്‍വീനര്‍മാര്‍).

Related Articles
Next Story
Share it