പെര്‍വാഡ് ഉപതിരഞ്ഞെടുപ്പ്: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി എത്തി; യു.ഡി.എഫ് പ്രവര്‍ത്തകരില്‍ ആവേശമേറി

കുമ്പള: ചതുഷ്‌കോണ മത്സരത്തിലൂടെ കനത്ത പോരാട്ടം നടക്കുന്ന കുമ്പള പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ പെര്‍വാഡ് പ്രചരണത്തിനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി എത്തിയത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു വാര്‍ഡിലെ വിവിധ പരിപാടികളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.യുടെ പ്രസംഗം. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത എം.പി, കുടുംബസംഗമ വേദികളിലും സംബന്ധിച്ച് സംസാരിച്ചു. സി.പി.എം- ബി.ജെ.പി പരസ്യ ധാരണ കുമ്പള ഗ്രാമ പഞ്ചായത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും ഇത് ദേശീയ തലത്തിലും […]

കുമ്പള: ചതുഷ്‌കോണ മത്സരത്തിലൂടെ കനത്ത പോരാട്ടം നടക്കുന്ന കുമ്പള പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ പെര്‍വാഡ് പ്രചരണത്തിനായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി എത്തിയത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു വാര്‍ഡിലെ വിവിധ പരിപാടികളില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.യുടെ പ്രസംഗം. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത എം.പി, കുടുംബസംഗമ വേദികളിലും സംബന്ധിച്ച് സംസാരിച്ചു.
സി.പി.എം- ബി.ജെ.പി പരസ്യ ധാരണ കുമ്പള ഗ്രാമ പഞ്ചായത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും ഇത് ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ആരോപിച്ചു.
സി.പി.എം- ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉണ്ടായിട്ടുള്ള കേസുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ഇത്തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകളാണെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ജി നാസര്‍, നേതാക്കളായ സുന്ദര ആരിക്കാടി, മഞ്ജുനാഥ് ആളുവ, സാജിദ് മൗവ്വല്‍, ലക്ഷ്മണ പ്രഭു, രവി പൂജാരി, എം.പി ഖാലിദ്, വി.പി അബ്ദുല്‍ ഖാദര്‍ ഹാജി, അഷ്‌റഫ് കര്‍ള, നാസര്‍ മൊഗ്രാല്‍, ജമീല-സിദ്ദീഖ്, താഹിറാ-യൂസഫ്, സബൂറ, കെബി യൂസഫ്, സിദ്ദീഖ് ദണ്ട് ഗോളി, ഇര്‍ഷാദ്, എ.കെ ആരിഫ്, ടി.എം ശുഹൈബ്, സെഡ് എ മൊഗ്രാല്‍, റിയാസ് കരീം, ബി.എം മുഹമ്മദലി, ഹസ്സന്‍ പെര്‍വാഡ്, ഡോള്‍ഫിന്‍ ഡിസൂസ, രമേശ് ഗാന്ധിനഗര്‍, ദാസന്‍ കടപ്പുറം,അബ്ബാസ് ബദ്ര്യാനഗര്‍, അഷ്‌റഫ് പെര്‍വാഡ് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it