ഉള്ളാള്‍ ബസ് സ്റ്റാന്റിലെ സംഭാവനാ പെട്ടികളില്‍ നിറയെ കോണ്ടം പായ്ക്കററുകള്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെയും മുഖ്യമന്ത്രി യദിയൂരപ്പയുടെയും പോസ്റ്ററുകള്‍ വികൃതമാക്കിയ നിലയില്‍, പൊലീസ് അന്വേഷണം തുടങ്ങി

മംഗളൂരു: ഉള്ളാള്‍ ബസ് സ്റ്റാന്റിലെ സംഭാവനാപെട്ടികളില്‍ കോണ്ടംപായ്ക്കറ്റുകള്‍ കണ്ടെത്തി. കൊരഗജ്ജ, ഗുലിഗജ്ജാന കട്ടേ എന്നിവയുമായി ബന്ധപ്പെട്ട സംഭാവനാപെട്ടികളിലാണ് കോണ്ടം പായ്ക്കറ്റുകള്‍ നിക്ഷേപിച്ചത്. മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പയുടെയും മകന്‍ വിജയേന്ദ്രയുടെയും കേന്ദ്രമന്ത്രി അമിത്ഷായുടെയും നളിന്‍കുമാര്‍ കട്ടീല്‍ എം.പിയുടെയും പോസ്റ്ററുകള്‍ വികൃതമാക്കിയ നിലയിലും കണ്ടെത്തി. ഓരോ മാസവും സംക്രാന്തി ദിനത്തില്‍ സംഭാവനാ ബോക്സ് തുറക്കാറുണ്ട്. ഇത്തവണ ഈ ദിവസം ബോക്സ് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം കൊരഗജ്ജ സേവാ സമിതിപെട്ടി തുറന്നപ്പോള്‍ കോണ്ടം പായ്ക്കറ്റും അശ്ലീലപരാമര്‍ശങ്ങളടങ്ങിയ എഴുത്തും കണ്ടെത്തുകയായിരുന്നു. […]

മംഗളൂരു: ഉള്ളാള്‍ ബസ് സ്റ്റാന്റിലെ സംഭാവനാപെട്ടികളില്‍ കോണ്ടംപായ്ക്കറ്റുകള്‍ കണ്ടെത്തി. കൊരഗജ്ജ, ഗുലിഗജ്ജാന കട്ടേ എന്നിവയുമായി ബന്ധപ്പെട്ട സംഭാവനാപെട്ടികളിലാണ് കോണ്ടം പായ്ക്കറ്റുകള്‍ നിക്ഷേപിച്ചത്. മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പയുടെയും മകന്‍ വിജയേന്ദ്രയുടെയും കേന്ദ്രമന്ത്രി അമിത്ഷായുടെയും നളിന്‍കുമാര്‍ കട്ടീല്‍ എം.പിയുടെയും പോസ്റ്ററുകള്‍ വികൃതമാക്കിയ നിലയിലും കണ്ടെത്തി. ഓരോ മാസവും സംക്രാന്തി ദിനത്തില്‍ സംഭാവനാ ബോക്സ് തുറക്കാറുണ്ട്. ഇത്തവണ ഈ ദിവസം ബോക്സ് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം കൊരഗജ്ജ സേവാ സമിതിപെട്ടി തുറന്നപ്പോള്‍ കോണ്ടം പായ്ക്കറ്റും അശ്ലീലപരാമര്‍ശങ്ങളടങ്ങിയ എഴുത്തും കണ്ടെത്തുകയായിരുന്നു. കെ.ആര്‍.ഐ.ഡി.എല്‍ ബംഗളൂരുവിന്റെ ചെയര്‍മാനായി എം. രുദ്രേഷിനെ നിയമിച്ചതിന് ആശംസകള്‍ നേര്‍ന്നുള്ള കുറിപ്പുമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രകോപനമുണ്ടാക്കി സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു. കോട്ടാരയിലെ ബബ്ബുസ്വാമിയുടെ സംഭാവനാ ബോക്സുകളിലും അട്ടാവറിലെ ബാബുഗുദ്ദെയിലെ കോരഗജ്ജന കട്ടയിലും അടുത്തിടെ കോണ്ടം പായ്ക്കറ്റുകള്‍ കണ്ടെത്തിയിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it