പേരൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല ബസ് തൊഴിലാളിയും പേരൂര്‍ ബസ് ഉടമയുമായ അമ്പലത്തറ പേരൂരിലെ പേരൂര്‍ ബാലകൃഷ്ണന്‍ (65) അന്തരിച്ചു. ഒരാഴ്ചമുമ്പ് നഗരത്തില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പിന്നീട് വടകരയിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ ശസ്ത്രക്രിയ നടത്തിയിരുന്നു.പിന്നീട് അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം. സി.ഐ.ടി.യു, സി.പി.എം നേതാവായ ബാലകൃഷ്ണന്‍ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി, മൂന്നാം മൈല്‍ കേശവ് ജി […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ആദ്യകാല ബസ് തൊഴിലാളിയും പേരൂര്‍ ബസ് ഉടമയുമായ അമ്പലത്തറ പേരൂരിലെ പേരൂര്‍ ബാലകൃഷ്ണന്‍ (65) അന്തരിച്ചു. ഒരാഴ്ചമുമ്പ് നഗരത്തില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും പിന്നീട് വടകരയിലെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ ശസ്ത്രക്രിയ നടത്തിയിരുന്നു.
പിന്നീട് അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം. സി.ഐ.ടി.യു, സി.പി.എം നേതാവായ ബാലകൃഷ്ണന്‍ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. അമ്പലത്തറ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി, മൂന്നാം മൈല്‍ കേശവ് ജി സ്മാരക വായനശാല എന്നിവയുടെ സ്ഥാപകാംഗമാണ്. ഭാര്യ: ലക്ഷ്മി: മകള്‍: ബ്യൂല. സഹോദരങ്ങള്‍: കുമാരന്‍, പരേതരായ രാമന്‍, അമ്പാടി, കുഞ്ഞമ്പു, നാരായണന്‍, കൊട്ടന്‍.

Related Articles
Next Story
Share it