പെരുന്നാള്‍ മൊഞ്ചില്‍ നാടെങ്ങും.....

ഒരുമാസം നീണ്ട വ്രതാനുഷ്ഠനത്തിന്റെ പുണ്യവുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങി. മനസും ശരീരവും സൃഷ്ടാവിന്റെ പ്രീതിക്കായി സമര്‍പ്പിച്ച ഒരു മാസത്തിന് ശേഷം ചെറിയ പെരുന്നാള്‍ സമാഗതമായതിന്റെ സന്തോഷത്തിലാണ് വിശ്വാസികള്‍. പുത്തന്‍ ഉടുപ്പണിഞ്ഞും, മൈലാഞ്ചിയിട്ടും, കൈത്താളമിട്ടുള്ള പാട്ടുകള്‍ പാടിയും ഈ ദിനം ആഘോഷത്തിന് മാറ്റുകൂട്ടുകയാണ്. ഏറെ പ്രിയപ്പെട്ടവര്‍ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടുന്ന, ഹൃദയം കൊണ്ട് ഏവരെയും കൂട്ടിയിണക്കുന്ന സ്‌നേഹദിനം കൂടിയാണ് ചെറിയപെരുന്നാള്‍ അല്ലെങ്കില്‍ ഈദുല്‍ ഫിത്വര്‍.വിശുദ്ധ റമദാന്‍ വിടപറഞ്ഞതിന്റെ സന്താപത്തിലും പ്രതീക്ഷയുടെ പുതിയ കിരണവുമായാണ് ചെറിയ പെരുന്നാള്‍ ആഗതമാകുന്നത്. […]

ഒരുമാസം നീണ്ട വ്രതാനുഷ്ഠനത്തിന്റെ പുണ്യവുമായി വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കാനൊരുങ്ങി. മനസും ശരീരവും സൃഷ്ടാവിന്റെ പ്രീതിക്കായി സമര്‍പ്പിച്ച ഒരു മാസത്തിന് ശേഷം ചെറിയ പെരുന്നാള്‍ സമാഗതമായതിന്റെ സന്തോഷത്തിലാണ് വിശ്വാസികള്‍. പുത്തന്‍ ഉടുപ്പണിഞ്ഞും, മൈലാഞ്ചിയിട്ടും, കൈത്താളമിട്ടുള്ള പാട്ടുകള്‍ പാടിയും ഈ ദിനം ആഘോഷത്തിന് മാറ്റുകൂട്ടുകയാണ്. ഏറെ പ്രിയപ്പെട്ടവര്‍ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടുന്ന, ഹൃദയം കൊണ്ട് ഏവരെയും കൂട്ടിയിണക്കുന്ന സ്‌നേഹദിനം കൂടിയാണ് ചെറിയപെരുന്നാള്‍ അല്ലെങ്കില്‍ ഈദുല്‍ ഫിത്വര്‍.
വിശുദ്ധ റമദാന്‍ വിടപറഞ്ഞതിന്റെ സന്താപത്തിലും പ്രതീക്ഷയുടെ പുതിയ കിരണവുമായാണ് ചെറിയ പെരുന്നാള്‍ ആഗതമാകുന്നത്. ഒരുമയുടെയും സന്തോഷത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഈ ദിനം വിളംബരം ചെയ്യുന്നത്. പല മതപരമായ ആഘോഷങ്ങളെയും പോലെ ഈദിനും അതിന്റെതായ പാരമ്പര്യമുണ്ട്. ഇതില്‍ ഒന്നാണ് പ്രാര്‍ത്ഥനയ്ക്കായ് പള്ളിയില്‍ പോകുന്നതും പ്രത്യേക ഈദ് നമസ്‌കാരവുമെല്ലാം.
റമദാന്‍ 29 ആയ ഇന്ന് ചന്ദ്രപ്പിറവി കണ്ടാല്‍ നാളെ അറബ് മാസം ശവ്വാല്‍ 1 ആരംഭിക്കും. ഇന്ന് മാസപ്പിറവി കണ്ടില്ലെങ്കില്‍ ശനിയാഴ്ചയാണ് പെരുന്നാള്‍. മലയാളികള്‍ ചെറിയ പെരുന്നാള്‍ ആശംസകള്‍ എന്ന് പറയുമെങ്കിലും ഈദ് മുബാറക് എന്ന അറബിവാക്കും സാധാരണയായി ഉപയോഗിച്ചുവരാറുണ്ട്.
വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതും പെരുന്നാള്‍ പൈസയുമൊക്കെ പെരുന്നാള്‍ ദിനത്തിന്റെ സവിശേഷതകളാണ്.
ഈ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന് മതം അനുശാസിക്കുന്നതിനാല്‍ അന്നേ ദിവസം ഫിത്ര്‍ സക്കാത്തും നല്‍കുന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് വീട്ടിലുള്ളവര്‍ക്ക് കഴിക്കാനുള്ള ഭക്ഷണം മാറ്റിവെച്ച് ബാക്കിയുള്ളത് മുഴുവന്‍ ധര്‍മം ചെയ്യുക എന്ന കാരുണ്യം കൂടി ഇതിന് പിന്നിലുണ്ട്. മറ്റൊരു ആകര്‍ഷണം പെരുന്നാള്‍ പൈസയാണ്. ബന്ധുവീടുകളില്‍ നിന്ന് കുട്ടികള്‍ക്ക് പെരുന്നാള്‍ പൈസ കിട്ടും.
സ്‌നേഹവും സഹോദര്യവും മനുഷ്യത്വവും ചോര്‍ന്നു പോകുന്ന ഇക്കാലത്ത് ഈദുല്‍ ഫിത്‌റിന്റെ സാമൂഹ്യ സന്ദേശത്തിന് വലിയ പ്രാധാന്യമുണ്ട്. കാരണം അത് പങ്കുവയ്ക്കലിന്റെയും നന്മയുടെയും സന്തോഷത്തിന്റെയും സഹോദര്യത്തിന്റെയും പ്രതീകമാണ്.
സമൂഹത്തിനുതകുന്ന നല്ല പ്രവര്‍ത്തികള്‍ നിര്‍വചിച്ചുകൊണ്ട് സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും സുന്ദര സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കുന്നതാവുന്നു ഓരോ പെരുന്നാളും....


-സ്‌നേഹ രഘുനാഥന്‍

Related Articles
Next Story
Share it