സൗദിയില്‍ നിന്ന് വീട്ടുകാരോട് വീഡിയോ കോളിലൂടെ സംസാരിച്ച മംഗളൂരു സ്വദേശിയെ പിന്നീട് താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: സൗദി അറേബ്യയില്‍ നിന്ന് വീട്ടുകാരോട് വീഡിയോ കോളിലൂടെ സംസാരിച്ച മംഗളൂരു സ്വദേശിയെ പിന്നീട് താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മംഗളൂരുവിലെ റൊണാള്‍ഡ് ഡിസൂസ (50)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് റൊണാള്‍ഡിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് വീഡിയോ കോളിലൂടെ റൊണാള്‍ഡ് കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. രണ്ട് ദിവസത്തിനകം നാട്ടിലേക്ക് മടങ്ങുമെന്ന് റൊണാള്‍ഡ് വീട്ടുകാരെ അറിയിക്കുകയും ചെയ്തു. പിന്നീട് റൊണാള്‍ഡിനെ ബന്ധപ്പെടാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിറ്റേദിവസമാണ് റൊണാള്‍ഡിനെ താമസസ്ഥലത്തെ […]

മംഗളൂരു: സൗദി അറേബ്യയില്‍ നിന്ന് വീട്ടുകാരോട് വീഡിയോ കോളിലൂടെ സംസാരിച്ച മംഗളൂരു സ്വദേശിയെ പിന്നീട് താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന മംഗളൂരുവിലെ റൊണാള്‍ഡ് ഡിസൂസ (50)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് റൊണാള്‍ഡിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് വീഡിയോ കോളിലൂടെ റൊണാള്‍ഡ് കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. രണ്ട് ദിവസത്തിനകം നാട്ടിലേക്ക് മടങ്ങുമെന്ന് റൊണാള്‍ഡ് വീട്ടുകാരെ അറിയിക്കുകയും ചെയ്തു. പിന്നീട് റൊണാള്‍ഡിനെ ബന്ധപ്പെടാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിറ്റേദിവസമാണ് റൊണാള്‍ഡിനെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. റൊണാള്‍ഡിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ എം.എല്‍.എ യു.ടി ഖാദര്‍ സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെയും മറ്റും സഹായം തേടിയിട്ടുണ്ട്.

Related Articles
Next Story
Share it