നബിദിനത്തോടനുബന്ധിച്ച് റാലികള്‍ സംഘടിപ്പിക്കുന്നതിന് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതി തേടണം

കാസര്‍കോട്: ചൊവ്വാഴ്ച നബിദിനത്തോടനുബന്ധിച്ച് റാലികള്‍ സംഘടിപ്പിക്കുന്നതിന് പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കി അനുമതി തേടണമെന്ന് ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം നിര്‍ദ്ദേശിച്ചു. കളിയാട്ടം ഉള്‍പ്പെടെ ഉത്സവ ചടങ്ങുകളും നബിദിന റാലികളും സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട്, പരമാവധി 40 പേരെ മാത്രം ഉള്‍പ്പെടുത്തി പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടേയും പഞ്ചായത്ത്/നഗരസഭ സെക്രട്ടറിയുടേയും രേഖാമൂലമുള്ള അനുമതിയോടെ മാത്രം നടത്തേണ്ടതാണെന്ന് ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. അനുമതി […]

കാസര്‍കോട്: ചൊവ്വാഴ്ച നബിദിനത്തോടനുബന്ധിച്ച് റാലികള്‍ സംഘടിപ്പിക്കുന്നതിന് പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കി അനുമതി തേടണമെന്ന് ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം നിര്‍ദ്ദേശിച്ചു.
കളിയാട്ടം ഉള്‍പ്പെടെ ഉത്സവ ചടങ്ങുകളും നബിദിന റാലികളും സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട്, പരമാവധി 40 പേരെ മാത്രം ഉള്‍പ്പെടുത്തി പ്രദേശത്തെ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറുടേയും പഞ്ചായത്ത്/നഗരസഭ സെക്രട്ടറിയുടേയും രേഖാമൂലമുള്ള അനുമതിയോടെ മാത്രം നടത്തേണ്ടതാണെന്ന് ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. അനുമതി നല്‍കുമ്പോള്‍, നിബന്ധനകള്‍ പാലിക്കുമെന്ന് ബന്ധപ്പെട്ട കമ്മിറ്റി ഭാരവാഹികളില്‍ നിന്ന് രേഖാമൂലം പൊലീസ് എഴുതി വാങ്ങും. ഈ ആവശ്യത്തിനായി ജില്ലാ കലക്ടര്‍ക്ക് പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.
ചൊവ്വാഴ്ച നബിദിനത്തോടനുബന്ധിച്ച് റാലികള്‍ സംഘടിപ്പിക്കുന്നതിന് പഞ്ചായത്ത്/നഗരസഭ അനുമതി ആവശ്യമില്ല. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പരമാവധി 40 പേരില്‍ കൂടാതെ റാലി നടത്തുന്നതാണെന്നുള്ള രേഖാമൂലമുള്ള ഉറപ്പ് സഹിതം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
ആരാധനാലയങ്ങളില്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പരമാവധി 40 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ. ഒരാള്‍ക്ക് കുറഞ്ഞത് 25 ചതുരശ്ര അടി സ്ഥലം ലഭ്യമായിരിക്കണമെന്ന നിബന്ധന കര്‍ശനമായി പാലിച്ചുകൊണ്ട് പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങുകള്‍ മാത്രമായി നടത്തേണ്ടതാണ്.
ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പൂര്‍ണമായി സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടില്ല. രോഗവ്യാപനം നിയന്ത്രിക്കാന്‍ ഉത്സവങ്ങളിലും പൊതു പരിപാടികളിലും ആള്‍ക്കൂട്ടം ഒഴിവാക്കേണ്ടത് അനിവാര്യമാണ്. അതിനാല്‍ നാല്‍പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ അനുവദനീയമല്ലെന്ന് കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ കളിയാട്ടത്തിന് അപേക്ഷ നല്‍കിയ ക്ഷേത്ര കമ്മിറ്റികള്‍ക്ക് നല്‍കിയ അനുമതിയില്‍ വ്യക്തത വരുത്തിയാണ് യോഗ തീരുമാനം
യോഗത്തില്‍ എഡിഎം എ.കെ.രമേന്ദ്രന്‍, സബ് കലക്ടര്‍ ഡിആര്‍ മേഘശ്രീ, ഡിവൈഎസ്പി സ്‌പെഷ്യല്‍ ബ്രാഞ്ച് പികെ സുധാകരന്‍, ഡിഎംഒ ഇന്‍ ചാര്‍ജ് ഡോ.ഇ.മോഹനന്‍, കൊറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it