ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ഒറ്റഡോസ് വാക്‌സിന് അനുമതി

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്‌സീന് യു.എസ്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്.ഡി.എ) അനുമതി. യു.എസില്‍ ഉടന്‍ ഉപയോഗം തുടങ്ങും. നാളെ മുതല്‍ യു.എസില്‍ വാക്‌സീന്‍ ഡോസുകള്‍ എത്തിക്കും. ഒറ്റ ഡോസ് ആയതിനാല്‍ വാക്‌സീന്‍ വിതരണം വേഗത്തിലാക്കാനും സാധിക്കും. പുതിയ വകഭേദങ്ങള്‍ക്കും ഈ വാക്‌സീന്‍ ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ഗുരുതരമായവരില്‍ 85.8 ശതമാനമാണ് വാക്‌സീന്റെ ഫലപ്രാപ്തി. ആഫ്രിക്കയില്‍ നടത്തിയ പഠനത്തില്‍ 81.7 ശതമാനവും ബ്രസീലില്‍ നടത്തിയ പഠനത്തില്‍ 87.6 […]

വാഷിങ്ടണ്‍: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്‌സീന് യു.എസ്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്.ഡി.എ) അനുമതി. യു.എസില്‍ ഉടന്‍ ഉപയോഗം തുടങ്ങും. നാളെ മുതല്‍ യു.എസില്‍ വാക്‌സീന്‍ ഡോസുകള്‍ എത്തിക്കും. ഒറ്റ ഡോസ് ആയതിനാല്‍ വാക്‌സീന്‍ വിതരണം വേഗത്തിലാക്കാനും സാധിക്കും. പുതിയ വകഭേദങ്ങള്‍ക്കും ഈ വാക്‌സീന്‍ ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ഗുരുതരമായവരില്‍ 85.8 ശതമാനമാണ് വാക്‌സീന്റെ ഫലപ്രാപ്തി. ആഫ്രിക്കയില്‍ നടത്തിയ പഠനത്തില്‍ 81.7 ശതമാനവും ബ്രസീലില്‍ നടത്തിയ പഠനത്തില്‍ 87.6 ശതമാനവും ഫലപ്രാപ്തി ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

Related Articles
Next Story
Share it