പെരിയ-ഒടയംചാല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നു; 10 കോടി രൂപയുടെ ഭരണാനുമതിയായി

ഉദുമ: എന്‍.എച്ച്- 66 പെരിയ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ഒടയംചാല്‍ സംസ്ഥാന പാതയില്‍ എത്തി ചേരുന്ന പെരിയ-ഒടയംചാല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് പി.ഡബ്ല്യു.ഡി. പ്ലാന്‍ ഫണ്ടില്‍ നിന്ന് 10 കോടി രൂപ അനുവദിച്ചു. 17/250 മീറ്റര്‍ നീളമുള്ള ഈ റോഡ് കി.മീ 12 മുതല്‍ 17/250 വരെ കെ.ഡി.പി പാക്കേജില്‍ ഉള്‍പ്പെടുത്തി മെക്കാഡം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അനുവദിച്ച 10 കോടി രൂപ പെരിയ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് കാഞ്ഞിരയടുക്കം ജംഗ്ഷന് അടുത്ത് വരെ 5.5 മീറ്റര്‍ വീതിയില്‍ മെക്കാഡം […]

ഉദുമ: എന്‍.എച്ച്- 66 പെരിയ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ഒടയംചാല്‍ സംസ്ഥാന പാതയില്‍ എത്തി ചേരുന്ന പെരിയ-ഒടയംചാല്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് പി.ഡബ്ല്യു.ഡി. പ്ലാന്‍ ഫണ്ടില്‍ നിന്ന് 10 കോടി രൂപ അനുവദിച്ചു. 17/250 മീറ്റര്‍ നീളമുള്ള ഈ റോഡ് കി.മീ 12 മുതല്‍ 17/250 വരെ കെ.ഡി.പി പാക്കേജില്‍ ഉള്‍പ്പെടുത്തി മെക്കാഡം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അനുവദിച്ച 10 കോടി രൂപ പെരിയ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് കാഞ്ഞിരയടുക്കം ജംഗ്ഷന് അടുത്ത് വരെ 5.5 മീറ്റര്‍ വീതിയില്‍ മെക്കാഡം ചെയ്ത് അഭിവൃദ്ധിപ്പെടുത്തും. റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി പെരിയ ജംഗ്ഷനില്‍ ഇരു വശങ്ങളിലും ഇന്റര്‍ലോക്ക് പാകും.
സാങ്കേതികാനുമതി വാങ്ങി അടിയന്തിരമായി ടെണ്ടര്‍ നടപടി സ്വീകരിക്കാന്‍ എകസിക്യൂട്ടീവ് എഞ്ചിനീയറോട് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles
Next Story
Share it