പെരിയ ഇരട്ടക്കൊല; എട്ടാംപ്രതി സുബീഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന എട്ടാംപ്രതി പള്ളിക്കര പാക്കം വെളുത്തോളിയിലെ സുബീഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന സി.ബി.ഐയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യഹരജി തള്ളിയത്. 2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്ന സുബീഷ് 2019 മെയ് 16ന് നാട്ടില്‍ തിരിച്ചെത്താനുള്ള ശ്രമത്തിനിടെ മംഗളൂരു വിമാനത്താവളത്തില്‍ അന്വേഷണസംഘത്തിന്റെ പിടിയിലാകുകയായിരുന്നു. സുബീഷ് […]

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ റിമാണ്ടില്‍ കഴിയുന്ന എട്ടാംപ്രതി പള്ളിക്കര പാക്കം വെളുത്തോളിയിലെ സുബീഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന സി.ബി.ഐയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യഹരജി തള്ളിയത്. 2019 ഫെബ്രുവരി 17ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്ന സുബീഷ് 2019 മെയ് 16ന് നാട്ടില്‍ തിരിച്ചെത്താനുള്ള ശ്രമത്തിനിടെ മംഗളൂരു വിമാനത്താവളത്തില്‍ അന്വേഷണസംഘത്തിന്റെ പിടിയിലാകുകയായിരുന്നു. സുബീഷ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളില്‍ ഒരാളാണെന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്.

Related Articles
Next Story
Share it