പെരിയ ഇരട്ടക്കൊല; സി.ബി.ഐക്ക് കാസര്‍കോട്ട് ക്യാമ്പ് ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം നടത്തുന്നതിനുള്ള സൗകര്യത്തിനായി സി.ബി.ഐക്ക് സര്‍ക്കാര്‍ കാസര്‍കോട്ട് ക്യാമ്പ് അനുവദിച്ചു. പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ ക്യാമ്പ് അനുവദിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അടുത്ത ആഴ്ച ക്യാമ്പ് ഔദ്യോഗികമായി കൈമാറും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ക്യാമ്പ് ഓഫീസ് ഇല്ലാതിരുന്നത് അന്വേഷണത്തിന ് അസൗകര്യം സൃഷ്ടിക്കുകയായിരുന്നു. ക്യാമ്പിന് പുറമെ ജീവനക്കാരും വാഹനവും വേണമെന്നും സി.ബി.ഐ. ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരെ അനുവദിക്കുന്നത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി […]

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം നടത്തുന്നതിനുള്ള സൗകര്യത്തിനായി സി.ബി.ഐക്ക് സര്‍ക്കാര്‍ കാസര്‍കോട്ട് ക്യാമ്പ് അനുവദിച്ചു. പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ ക്യാമ്പ് അനുവദിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. അടുത്ത ആഴ്ച ക്യാമ്പ് ഔദ്യോഗികമായി കൈമാറും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ക്യാമ്പ് ഓഫീസ് ഇല്ലാതിരുന്നത് അന്വേഷണത്തിന ് അസൗകര്യം സൃഷ്ടിക്കുകയായിരുന്നു. ക്യാമ്പിന് പുറമെ ജീവനക്കാരും വാഹനവും വേണമെന്നും സി.ബി.ഐ. ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരെ അനുവദിക്കുന്നത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി തീരുമാനിക്കും. അടുത്ത ആഴ്ച അലോട്ട്‌മെന്റ് ഉണ്ടാകും. പൊലീസില്‍ നിന്നാണ് സി.ബി.ഐക്ക് സഹായത്തിനായി ജീവനക്കാരെ നല്‍കുന്നത്. സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റാണ് ഇരട്ടക്കൊലക്കേസില്‍ അന്വേഷണം നടത്തുന്നത്. കാസര്‍കോട്ട് താമസിച്ച് അന്വേഷണം നടത്താന്‍ ക്യാമ്പ് ഓഫീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ. മുമ്പ് സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ ഈ കത്ത് പരിഗണിക്കാന്‍ ആദ്യം സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. തീരുമാനം വൈകിയതോടെ ഈ മാസം ആദ്യം സി.ബി.ഐ. വീണ്ടും കത്തയച്ചിരുന്നു. ഇതോടെയാണ് ക്യാമ്പ് ഓഫീസ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരാഴ്ച മുമ്പ് സി.ബി.ഐ സംഘം കാസര്‍കോട്ടെത്തി പെരിയ ഇരട്ടകൊലപാതകത്തിന്റെ പുനരാവിഷ്‌കാരം നടത്തി അന്വേഷണത്തിന് തുടക്കമിട്ട ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ചുപോയിരുന്നു. എസ്.പി. നന്ദകുമാരന്‍ നായര്‍, ഡി.വൈ.എസ്.പി. അനന്തകൃഷ്ണന്‍ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സി.ബി.ഐ. അന്വേഷണം നടത്തുന്നത്. ക്യാമ്പ് ഓഫീസ് ലഭിക്കുന്നതോടെ സി.ബി.ഐ അന്വേഷണം ഊര്‍ജിതമാകും.

Related Articles
Next Story
Share it