പെരിയ ഇരട്ടക്കൊല; കൃപേഷും ശരത്‌ലാലും വെട്ടേറ്റുവീണ സ്ഥലം സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ വിപ്ലവ്കുമാര്‍ ചൗധരി കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും വെട്ടേറ്റുവീണ സ്ഥലം അദ്ദേഹം പരിശോധിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പോലും അറിയിക്കാതെയാണ് സി.ബി.ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്നലെ പെരിയയിലെത്തിയത്. ഇരട്ടക്കൊലക്കേസ് അന്വേണത്തിന്റെ ചുമതലയുള്ള സി.ബി.ഐ ഡി.വൈ.എസ്.പി അന്തകൃഷ്ണനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ വിപ്ലവ്കുമാര്‍ ചൗധരി തന്റെ സംശയങ്ങളും പ്രകടിപ്പിച്ചു. സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെ വരവോടെ ഇരട്ടക്കൊലക്കേസ് അന്വേഷണം കൂടുതല്‍ […]

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ വിപ്ലവ്കുമാര്‍ ചൗധരി കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും വെട്ടേറ്റുവീണ സ്ഥലം അദ്ദേഹം പരിശോധിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പോലും അറിയിക്കാതെയാണ് സി.ബി.ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇന്നലെ പെരിയയിലെത്തിയത്. ഇരട്ടക്കൊലക്കേസ് അന്വേണത്തിന്റെ ചുമതലയുള്ള സി.ബി.ഐ ഡി.വൈ.എസ്.പി അന്തകൃഷ്ണനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയ വിപ്ലവ്കുമാര്‍ ചൗധരി തന്റെ സംശയങ്ങളും പ്രകടിപ്പിച്ചു. സി.ബി.ഐ ജോയിന്റ് ഡയറക്ടറുടെ വരവോടെ ഇരട്ടക്കൊലക്കേസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാകും. ഈയിടെ കല്ല്യോട്ട് വന്ന സി.ബി.ഐ സംഘം ഡമ്മികളെ ഉപയോഗിച്ച് ഇരട്ടക്കൊല പുനരാവിഷ്‌കരിക്കുകയും കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കൊലപാതക ഗൂഡാലോചന നടത്തിയവരെന്ന് സംശയിക്കുന്നവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം.

Related Articles
Next Story
Share it