കല്ല്യോട്ടെ ഇരട്ടക്കൊല; സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കി, 40 പേരെ കൂടി ചോദ്യംചെയ്തു

കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ടെ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കി. ലോക്ഡൗണിനെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന അന്വേഷണം കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജിതമാക്കുകയായിരുന്നു. സി.ബി.ഐ സംഘം കഴിഞ്ഞ നാല് ദിവസങ്ങളിലായി സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 40 പേരെ കൂടി ചോദ്യം ചെയ്തു. സി.പി.എം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.വി ഭാസ്‌കരന്‍ എന്നിവരടക്കമുള്ളവരെയാണ് ചോദ്യം ചെയ്തത്. കേസില്‍ സാക്ഷികളായവരടക്കം ചോദ്യം ചെയ്തവരില്‍പെടും. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസ് […]

കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ടെ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കി. ലോക്ഡൗണിനെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന അന്വേഷണം കഴിഞ്ഞ ദിവസങ്ങളില്‍ ഊര്‍ജിതമാക്കുകയായിരുന്നു. സി.ബി.ഐ സംഘം കഴിഞ്ഞ നാല് ദിവസങ്ങളിലായി സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 40 പേരെ കൂടി ചോദ്യം ചെയ്തു. സി.പി.എം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി, പനയാല്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ.വി ഭാസ്‌കരന്‍ എന്നിവരടക്കമുള്ളവരെയാണ് ചോദ്യം ചെയ്തത്. കേസില്‍ സാക്ഷികളായവരടക്കം ചോദ്യം ചെയ്തവരില്‍പെടും. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസ് സി.ബി.ഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. ഡി.വൈ.എസ്.പി. ടി.പി അനന്ദകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. കേസിലെ 11 പ്രതികള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടിലാണ്. അതേസമയം മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്ക് കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ നിയമനം നല്‍കിയത് വലിയ വിവാദത്തിന് വഴിവെച്ചിട്ടുണ്ട്.

Related Articles
Next Story
Share it