പെരിയ ഇരട്ടക്കൊല: സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി, കേസ് ഡയറി കൈമാറാനും ഉത്തരവിട്ടു

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനേയും ശരത്‌ലാലിനേയും കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിക്കുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് നല്‍കിയ സര്‍ക്കാറിന്റെ ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. കേസ് ഡയറി സി.ബി.ഐക്ക് ക്രൈംബ്രാഞ്ച് കൈമാറണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. 2019 ഫെബ്രുവരി 17നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സി.പി.എം പ്രാദേശിക നേതാക്കള്‍ അടക്കം […]

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനേയും ശരത്‌ലാലിനേയും കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിക്കുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് നല്‍കിയ സര്‍ക്കാറിന്റെ ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നത്. കേസ് ഡയറി സി.ബി.ഐക്ക് ക്രൈംബ്രാഞ്ച് കൈമാറണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

2019 ഫെബ്രുവരി 17നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സി.പി.എം പ്രാദേശിക നേതാക്കള്‍ അടക്കം പ്രതികളായ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് ഹൈക്കോടതി കുറ്റപത്രം റദ്ദാക്കുകയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. ആദ്യം പൊലീസ് അന്വേഷിച്ച കേസില്‍ പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയായിരുന്നു. എന്നാല്‍ പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയതെന്നാരോപിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കുറ്റപത്രം റദ്ദാക്കിയത്.

അതേസമയം കേസ് ഡയറി പരിശോധിക്കാതെ ഹരജിക്കാരുടെ വാദങ്ങള്‍ മാത്രം പരിഗണിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നാണ് സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വ്യക്തമാക്കിയിരുന്നത്. ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് കൈമാറിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിട്ട് ഹരജിക്കെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം തടസ്സ ഹരജി ഫയല്‍ ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും കേസ് ഡയറി സി.ബി.ഐക്ക് കൈമാറാത്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ കോടതി അലക്ഷ്യ ഹരജിയും നല്‍കിയിരുന്നു.

Related Articles
Next Story
Share it