പെരിയ ഇരട്ടക്കൊല: അന്വേഷണം കണ്ണൂരിലേക്കും നീളുന്നു

പെരിയ: കല്യോട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രമുഖ നേതാവും മുന്‍ എം.എല്‍ യുമായ കെ.വി.കുഞ്ഞിരാമനും രണ്ട് ഏരിയ നേതാക്കളെയും സി.ബി.ഐ പ്രതിചേര്‍ത്തതോടെ അന്വേഷണം ഇനിയും കൂടുതല്‍ നേതാക്കളിലേക്കെത്തുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. കണ്ണൂര്‍ ജില്ലയിലേക്കും അന്വേഷണം നീളാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. കൊല നടന്ന അടുത്ത ദിവസങ്ങളില്‍ അന്വേഷണം ശരിയായ രീതിയില്‍ പോകുന്നുവെന്ന പ്രതീതി വന്നപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതോടെ കേസിന്റെ ഗതിമാറി തുടങ്ങിയിരുന്നതായി ആരോപണമുണ്ടായിരുന്നു. അടിയന്തരമായി അന്നുണ്ടാക്കിയ പ്രത്യേക അന്വേഷണ സംഘത്തിലെ ചിലരെയാണ് മാറ്റിയത്. കഴിഞ്ഞ ദിവസം സി.ബി.ഐ […]

പെരിയ: കല്യോട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രമുഖ നേതാവും മുന്‍ എം.എല്‍ യുമായ കെ.വി.കുഞ്ഞിരാമനും രണ്ട് ഏരിയ നേതാക്കളെയും സി.ബി.ഐ പ്രതിചേര്‍ത്തതോടെ അന്വേഷണം ഇനിയും കൂടുതല്‍ നേതാക്കളിലേക്കെത്തുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. കണ്ണൂര്‍ ജില്ലയിലേക്കും അന്വേഷണം നീളാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. കൊല നടന്ന അടുത്ത ദിവസങ്ങളില്‍ അന്വേഷണം ശരിയായ രീതിയില്‍ പോകുന്നുവെന്ന പ്രതീതി വന്നപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയതോടെ കേസിന്റെ ഗതിമാറി തുടങ്ങിയിരുന്നതായി ആരോപണമുണ്ടായിരുന്നു. അടിയന്തരമായി അന്നുണ്ടാക്കിയ പ്രത്യേക അന്വേഷണ സംഘത്തിലെ ചിലരെയാണ് മാറ്റിയത്. കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റ് ചെയ്ത ചിലരുടെ പേരുകള്‍ ആദ്യ അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉയര്‍ന്നുവന്നിരുന്നു. പള്ളിക്കര പഞ്ചായത്തിലെ ഒരു രഹസ്യകേന്ദ്രത്തില്‍ പ്രതികളെ തേടിയെത്തിയ സംഘത്തില്‍ നിന്നും ഒരാളെ മോചിപ്പിച്ചു കൊണ്ടു പോയത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ ഉണ്ടായിരുന്നു. അഞ്ചു പേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. അവിടെയുണ്ടായിരുന്നു ഒരാളെയും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തതാണ്. എന്നാല്‍ പിറ്റേദിവസം ആറുപേരെയും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഹാജരാക്കുകയായിരുന്നു. ഇത് പാര്‍ട്ടിയിടപെടലിനെ തുടര്‍ന്നാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഹാജരാക്കല്‍ നാടകം പൊളിക്കുകയും ചിലരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കാനും കഴിഞ്ഞിരുന്നു. അന്നു തന്നെ നേരത്തെ കേസില്‍ പ്രതിയായ കെ.മണികണ്ഠന്‍, കഴിഞ്ഞദിവസം കേസില്‍ ഉള്‍പ്പെട്ട കെ.വി കുഞ്ഞിരാമന്‍, ഒരു പാര്‍ട്ടി ഓഫീസ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ പങ്കാളിത്തം ആദ്യ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതല്‍ പേരുകള്‍ പ്രതിസ്ഥാനത്തു വരാന്‍ ഇനിയും സാധ്യതയുണ്ടെന്നാണ് സൂചന. കണ്ണൂര്‍ ജില്ലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണെങ്കില്‍ അഞ്ചോളം പേര്‍ പ്രതികളാകാന്‍ സാധ്യതയുണ്ട്. അതിനിടെ കൃത്യം നിര്‍വഹിച്ച ശേഷം വസ്ത്രങ്ങള്‍ കത്തിക്കാന്‍ ഉപദേശം നല്‍കിയ ഒരു അഭിഭാഷകനും കേസില്‍ വ്യക്തമായ പങ്കുണ്ടെന്നാണ് സൂചന.

Related Articles
Next Story
Share it