പെരിയ ഇരട്ടക്കൊലപാതകം; സി.ബി.ഐ അറസ്റ്റ് ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചുപേരെ വ്യാഴാഴ്ച എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കും
കാസര്‍കോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചുപേരെ വ്യാഴാഴ്ച എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കും. സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി രാജേഷ്(38), കല്ല്യോട്ടെ സുരേന്ദ്രന്‍ എന്ന വിഷ്ണുസുര(47), കല്ല്യോട്ടെ ശാസ്ത മധു(40), ഏച്ചിലടുക്കത്തെ റെജിവര്‍ഗീസ്(44), ഏച്ചിലടുക്കത്തെ ഹരിപ്രസാദ്(31) എന്നിവരെയാണ് സി.ബി.ഐ ഡി.വൈ.എസ്.പി ടി .പി അനന്തകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് അഞ്ചുപേരെയും സി.ബി.ഐ കാസര്‍കോട് റസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി […]

കാസര്‍കോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചുപേരെ വ്യാഴാഴ്ച എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കും. സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി രാജേഷ്(38), കല്ല്യോട്ടെ സുരേന്ദ്രന്‍ എന്ന വിഷ്ണുസുര(47), കല്ല്യോട്ടെ ശാസ്ത മധു(40), ഏച്ചിലടുക്കത്തെ റെജിവര്‍ഗീസ്(44), ഏച്ചിലടുക്കത്തെ ഹരിപ്രസാദ്(31) എന്നിവരെയാണ് സി.ബി.ഐ ഡി.വൈ.എസ്.പി ടി .പി അനന്തകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് അഞ്ചുപേരെയും സി.ബി.ഐ കാസര്‍കോട് റസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനായി എറണാകുളത്തേക്ക് കൊണ്ടുപോയി. അഞ്ചുപേരും കൊലപാതകം നടത്താനുള്ള ഗൂഡാലോചനയില്‍ പങ്കെടുത്തെന്നും കൊല നടത്തിയവര്‍ക്ക് സഹായം ചെയ്തുകൊടുത്തുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി ഡി.വൈ.എസ്.പി വ്യക്തമാക്കി.
പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ പീതാംബരന്‍ ഉള്‍പ്പെടെ 14 പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികള്‍ക്ക് സഹായകരമായ രീതിയിലാണ് അന്വേഷണമെന്നും കേസ് സി.ബി.ഐയെ ഏല്‍പ്പിച്ച് ഇരട്ടക്കൊലപാതകത്തിലെ ഗൂഡാലോചന അടക്കം പുറത്തുകൊണ്ടുവരണമെന്നും ചൂണ്ടിക്കാട്ടി ശരത്ലാലിന്റെയും കൃപേഷിന്റെയും കുടുംബം നല്‍കിയ ഹരജിയെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം ഒരു വര്‍ഷം മുമ്പാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യത്തെ അറസ്റ്റാണിത്. ഇതോടെ പെരിയ ഇരട്ടക്കൊലക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 19 ആയി.