പെരിയ ഇരട്ടക്കൊല; സി.ബി.ഐ അന്വേഷണസംഘം തിങ്കളാഴ്ച വൈകിട്ട് കാസര്‍കോട് ജില്ലയിലെത്തും; ചൊവ്വാഴ്ച അന്വേഷണം ആരംഭിക്കും

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിനായി സി.ബി.ഐ സംഘം തിങ്കളാഴ്ച വൈകിട്ട് കാസര്‍കോട് ജില്ലയിലെത്തും. കാഞ്ഞങ്ങാട്ടെത്തുന്ന സി.ബി.ഐയുടെ ക്യാമ്പ് ഓഫീസ് ജില്ലയില്‍ എവിടെയാണെന്നതുസംബന്ധിച്ച് തീരുമാനമായിട്ടില്ല. ചൊവ്വാഴ്ച മുതല്‍ സി.ബി.ഐ അന്വേഷണം ആരംഭിക്കും. പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതിവിധി സുപ്രീംകോടതി അംഗീകരിച്ചത് ഡിസംബര്‍ ഒന്നിനാണ്. 2019 ഫെബ്രുവരി 17ന് കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരനടക്കം 14 പ്രതികളാണ് ഈ കേസിലുള്ളത്. […]

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിനായി സി.ബി.ഐ സംഘം തിങ്കളാഴ്ച വൈകിട്ട് കാസര്‍കോട് ജില്ലയിലെത്തും. കാഞ്ഞങ്ങാട്ടെത്തുന്ന സി.ബി.ഐയുടെ ക്യാമ്പ് ഓഫീസ് ജില്ലയില്‍ എവിടെയാണെന്നതുസംബന്ധിച്ച് തീരുമാനമായിട്ടില്ല. ചൊവ്വാഴ്ച മുതല്‍ സി.ബി.ഐ അന്വേഷണം ആരംഭിക്കും. പെരിയ ഇരട്ടക്കൊലക്കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതിവിധി സുപ്രീംകോടതി അംഗീകരിച്ചത് ഡിസംബര്‍ ഒന്നിനാണ്. 2019 ഫെബ്രുവരി 17ന് കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം എ. പീതാംബരനടക്കം 14 പ്രതികളാണ് ഈ കേസിലുള്ളത്. കൊലപാതകവുമായി സി.പി.എമ്മിലെ ചില പ്രമുഖ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും ഇതുസംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം ഹൈക്കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബെഞ്ചും അംഗീകരിച്ചതോടെ ഇതിനെ എതിര്‍ത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയെങ്കിലും കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബത്തിന് അനുകൂലമായാണ് വിധിയുണ്ടായത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുമ്പ് സി.ബി.ഐ സംഘം കല്യോട്ടെത്തി പ്രാഥമികാന്വേഷണം നടത്തുകയും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റിലെ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇനി അന്വേഷണം നടക്കുന്നത്.

Related Articles
Next Story
Share it