പെരിയ ഇരട്ട കൊലക്കേസ് സി.ജെ.എം കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റി

കൊച്ചി: പ്രമാദമായ പെരിയ ഇരട്ട കൊലപാതക കേസ് എറണാകുളം സി.ജെ.എം കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസാണ് എറണാകുളം സിജെഎം കോടതി സെഷന്‍സ് കോടതിയിലേക്ക് റഫര്‍ ചെയ്തത്. 2019 ഫെബ്രുവരി 17ന് രാത്രിയാണ് കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. 2020ലാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ഡിസംബര്‍ 7 ന് എറണാകുളം സിജെഎം കോടതിയില്‍ കുറ്റപത്രം […]

കൊച്ചി: പ്രമാദമായ പെരിയ ഇരട്ട കൊലപാതക കേസ് എറണാകുളം സി.ജെ.എം കോടതിയില്‍ നിന്ന് സെഷന്‍സ് കോടതിയിലേക്ക് മാറ്റി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസാണ് എറണാകുളം സിജെഎം കോടതി സെഷന്‍സ് കോടതിയിലേക്ക് റഫര്‍ ചെയ്തത്. 2019 ഫെബ്രുവരി 17ന് രാത്രിയാണ് കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. 2020ലാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണം പൂര്‍ത്തിയാക്കി കഴിഞ്ഞ ഡിസംബര്‍ 7 ന് എറണാകുളം സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 14 പ്രതികള്‍ക്ക് പുറമെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗമായ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനടക്കം 10 പേരെ സിബിഐ പ്രതിചേര്‍ത്താണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ ഒന്നിന് സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ് എന്ന രാജു, പ്രവര്‍ത്തകരായ സുരേന്ദ്രന്‍ എന്ന വിഷ്ണുസുര, ശാസ്തമധു, ഹരിപ്രസാദ്, റെജി വര്‍ഗീസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട സന്ദീപ് ഗള്‍ഫിലായിരുന്നു. ഇയാള്‍ പിന്നീട് കീഴടങ്ങി. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഇരുപതാം പ്രതിയാണ്. സിപിഎം പനയാല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി കെ.വി. ഭാസ്‌ക്കരന്‍, രാഘവന്‍ വെളുത്തോളി, ഗോപകുമാര്‍ വെളുത്തോളി എന്നിവര്‍ കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. 2019 ഫെബ്രുവരി 21ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഒന്നാം പ്രതി പീതാംബരന്‍, സജി വര്‍ഗീസ്, വിജിന്‍ ശ്രീരാഗ്, അശ്വിന്‍, സുരേഷ്, രഞ്ജിത് മുരളി, പ്രദീപ് കുട്ടന്‍ സുദീഷ്, അനില്‍ എന്നിവര്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. നേരത്തെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍, സിപിഎം ഏരിയാ കമ്മിറ്റിയംഗം എ ബാലകൃഷ്ണന്‍, മണി ആലക്കോട് എന്നിവര്‍ ജാമ്യത്തിലാണ്. കേസില്‍ 325 സാക്ഷികളാണുള്ളത്. അതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് നിരന്തരമായി ഫോണ്‍ വിളിച്ചെന്ന ആരോപണം ഉയര്‍ന്ന പ്രദീപ് കുട്ടന്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും. സിബിഐ അറസ്റ്റ് ചെയ്ത് കാക്കനാട് ജയിലില്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അഞ്ച് പ്രതികള്‍ തങ്ങളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സിബിഐ കോടതി തള്ളി. രാജേഷ് എന്ന രാജ്യ സുരേന്ദ്രന്‍ എന്ന വിഷ്ണു സുര, ശാസ്ത മധു, ഹരിപ്രസാദ്, റെജി വര്‍ഗീസ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി തള്ളിയത്.

Related Articles
Next Story
Share it