പെരിയ ഇരട്ടക്കൊല; മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമനെ സി.ബി.ഐ പ്രതി ചേര്‍ത്തു

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ സിബിഐ പ്രതിചേര്‍ത്തു. പ്രതികള്‍ക്ക് കുഞ്ഞിരാമന്‍ സഹായം നല്‍കിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ പ്രതി ചേര്‍ത്തതെന്ന് സി.ബി.ഐ വ്യക്തമാക്കി. പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് കുഞ്ഞിരാമനെ രണ്ടുതവണ സി.ബി.ഐ ഡി.വൈ.എസ്.പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കുഞ്ഞിരാമനെ സിബിഐയുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ആദ്യം ചോദ്യം […]

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ കൃപേഷിനെയും ശരത്ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ സിബിഐ പ്രതിചേര്‍ത്തു. പ്രതികള്‍ക്ക് കുഞ്ഞിരാമന്‍ സഹായം നല്‍കിയതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ പ്രതി ചേര്‍ത്തതെന്ന് സി.ബി.ഐ വ്യക്തമാക്കി. പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് കുഞ്ഞിരാമനെ രണ്ടുതവണ സി.ബി.ഐ ഡി.വൈ.എസ്.പി ടി.പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കുഞ്ഞിരാമനെ സിബിഐയുടെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ആദ്യം ചോദ്യം ചെയ്തിരുന്നു. പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ ബേക്കല്‍ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തി പ്രതികളെ മോചിപ്പിക്കുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തതായി ആരോപണമുണ്ടായിരുന്നു. 2019 ഫെബ്രുവരി 18ന് രാത്രി സജി ജോര്‍ജ് അടക്കുള്ള വരെ മോചിപ്പിച്ചെന്നായിരുന്നു ആരോപണം. നേരത്തെ ഈ കേസില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘവും കുഞ്ഞിരാമനെ ചോദ്യം ചെയ്തിരുന്നുവെങ്കിലും തുടര്‍ അന്വേഷണം നടന്നിരുന്നില്ല.

Related Articles
Next Story
Share it