സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യം-യഹ്‌യ തളങ്കര

ദുബായ്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തക സംഗമം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. പുതിയകാലത്തിന്റെ ചുവരെഴുത്തുകള്‍ വിലയിരുത്തി പുതിയ തലമുറയെയും സംഘടനാ വഴികളില്‍ നിന്ന് മാറി സഞ്ചരിക്കുന്നവരെയും പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലാവണം ഭാരവാഹികള്‍ ഉത്തരവാദിത്തം നിറവേറ്റേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫ് എന്ന പേര് പോലെ തന്നെ കെ.എം.സി.സി എന്ന സംഘടനയും മലയാളികള്‍ക്ക് സുപരിചിതമാണെന്ന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ […]

ദുബായ്: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തക സംഗമം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. പുതിയകാലത്തിന്റെ ചുവരെഴുത്തുകള്‍ വിലയിരുത്തി പുതിയ തലമുറയെയും സംഘടനാ വഴികളില്‍ നിന്ന് മാറി സഞ്ചരിക്കുന്നവരെയും പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലാവണം ഭാരവാഹികള്‍ ഉത്തരവാദിത്തം നിറവേറ്റേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫ് എന്ന പേര് പോലെ തന്നെ കെ.എം.സി.സി എന്ന സംഘടനയും മലയാളികള്‍ക്ക് സുപരിചിതമാണെന്ന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ നിസാര്‍ തളങ്കര പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ആര്‍ ഹനീഫ് സ്വാഗതം പറഞ്ഞു. കെ.എം ഷാഫി മുഖ്യാഥിതിയായിരുന്നു. ഹുസൈനാര്‍ ഹാജി എടച്ചാക്കെ, ഹംസ തൊട്ടി, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, മുന്‍ ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, മുന്‍ സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, സി.എച്ച് നൂറുദ്ദീന്‍, ഇസ്മയില്‍ നാലാം വാതുക്കല്‍, സുബൈര്‍ അബ്ദുല്ല, മൊയ്തീന്‍ അബ്ബ ബാവ, പി.പി റഫീഖ് പടന്ന, ഹനീഫ് ബാവനഗര്‍, കെ.പി അബ്ബാസ്, ഹസൈനാര്‍ ബീജന്തടുക്ക, സുനീര്‍ എന്‍.പി, ഫൈസല്‍ മുഹ്‌സിന്‍, സി.എ ബഷീര്‍ പള്ളിക്കര, പി.ഡി നൂറുദ്ദീന്‍, അഷ്‌റഫ് ബായാര്‍, മുനീര്‍ ബേരിക്ക, റഫീഖ് കൈതക്കാട്, സിദ്ദീഖ് ചൗക്കി, ബഷീര്‍ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി തുടങ്ങിയവര്‍ സംബന്ധിച്ചു. ട്രഷറര്‍ ഡോ. ഇസ്മയില്‍ മൊഗ്രാല്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it