പെരിയ അടിപ്പാത തകര്‍ച്ച; സുറത്കലില്‍ നിന്നുള്ള എന്‍.ഐ.ടി. സംഘം പരിശോധനക്കെത്തി

കാഞ്ഞങ്ങാട്: പെരിയ ടൗണില്‍ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച അടിപ്പാത തകര്‍ന്ന സംഭവത്തില്‍ എന്‍.ഐ.ടി. സംഘം അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ സുറത്ത്കലില്‍ നിന്നെത്തിയ എന്‍.ഐ.ടി. സംഘം സ്ഥലം പരിശോധിച്ചു. ഇന്നലെ പൊതുമരാമത്ത് വകുപ്പ് സംഘവും ഇവിടം പരിശോധിച്ചിരുന്നു. നിര്‍മ്മാണ വേളയില്‍ ഉപയോഗിച്ച സ്‌കഫോള്‍ഡിംഗ് പൈപ്പുകള്‍ പഴക്കം ചെന്നതോ ശരിക്കും യോജിപ്പിക്കുകയോ ചെയ്യാത്തതോ ആകാം തകര്‍ച്ചയ്ക്കു കാരണമെന്നാണ് ഇവരുടെ വിലയിരുത്തല്‍.ജില്ലയിലെ പി.ഡബ്ല്യു.ഡി ക്വാളിറ്റി കണ്‍ട്രോള്‍ മെറ്റീരിയല്‍ എഞ്ചിനീയര്‍ എ. അനില്‍കുമാര്‍, ബ്രിഡ്ജസ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.എം. സുരേഷ് […]

കാഞ്ഞങ്ങാട്: പെരിയ ടൗണില്‍ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച അടിപ്പാത തകര്‍ന്ന സംഭവത്തില്‍ എന്‍.ഐ.ടി. സംഘം അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ സുറത്ത്കലില്‍ നിന്നെത്തിയ എന്‍.ഐ.ടി. സംഘം സ്ഥലം പരിശോധിച്ചു. ഇന്നലെ പൊതുമരാമത്ത് വകുപ്പ് സംഘവും ഇവിടം പരിശോധിച്ചിരുന്നു. നിര്‍മ്മാണ വേളയില്‍ ഉപയോഗിച്ച സ്‌കഫോള്‍ഡിംഗ് പൈപ്പുകള്‍ പഴക്കം ചെന്നതോ ശരിക്കും യോജിപ്പിക്കുകയോ ചെയ്യാത്തതോ ആകാം തകര്‍ച്ചയ്ക്കു കാരണമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
ജില്ലയിലെ പി.ഡബ്ല്യു.ഡി ക്വാളിറ്റി കണ്‍ട്രോള്‍ മെറ്റീരിയല്‍ എഞ്ചിനീയര്‍ എ. അനില്‍കുമാര്‍, ബ്രിഡ്ജസ് അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി.എം. സുരേഷ് കുമാര്‍, അസി.എഞ്ചിനീയര്‍ ആര്‍. ഭരതന്‍ എന്നിവരാണ് ഇന്നലെ പരിശോധനക്കെത്തിയത്. സംഭവത്തില്‍ കേസെടുത്ത ബേക്കല്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കാനാണ് പരിശോധന നടത്തിയത്.

Related Articles
Next Story
Share it